മുത്താരംകുന്ന് പി ഒ സിനിമയിലെ ഗുസ്തിക്കാരന്റെ വേഷം അവിസ്മരണീയമാക്കിയ മിഗ്ദാദ് അന്തരിച്ചു !!

മുത്താരംകുന്ന് പി ഒ സിനിമയിലെ ഗുസ്തിക്കാരന്റെ വേഷം അവിസ്മരണീയമാക്കിയ മിഗ്ദാദ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു.70 വയസ്സായിരുന്നു. 1952 ഏപ്രിൽ 3 ന് അലിക്കുഞ്ഞ് – ഹാജിറുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കുട്ടിക്കാലത്ത്…

മുത്താരംകുന്ന് പി ഒ സിനിമയിലെ ഗുസ്തിക്കാരന്റെ വേഷം അവിസ്മരണീയമാക്കിയ മിഗ്ദാദ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു.70 വയസ്സായിരുന്നു.
1952 ഏപ്രിൽ 3 ന് അലിക്കുഞ്ഞ് – ഹാജിറുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കുട്ടിക്കാലത്ത് തന്നെ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന മിഗ്ദാദ് വർക്കല എസ് എൻ കോളജിലും പത്തനംതിട്ട കോളേജിലും പഠിക്കുമ്പോൾ നാടകാഭിനയത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഗാനരചയിതാവ് ആയ ചുനക്കര രാമൻകുട്ടിയാണ് മിഗ്ദാദിനെ സിനിമാ രംഗത്ത് എത്തിച്ചത്. എം മണി നിർമ്മിച്ച് സംവിധാനം ചെയ്ത് 1982- ൽ റിലീസായ ആ ദിവസം എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്.

ആ സിനിമയിലെ ഭീകര നാൽവർ സംഘത്തിലെ ഒരാളായി മിഗ്ദാദ് ചെയ്ത കഥാപാത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മിഗ്ദാദിൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ വേഷം ആയിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത. മുത്താരംകുന്ന് പി.ഒ സിനിമയിലെ ഫയൽവാൻ. മയക്കുമരുന്ന് കലക്കിയ പാൽ കുടിച്ച് ഗുസ്തിക്കിടെ ഗോദയിൽ മയങ്ങി വീഴുന്ന “ജിംഖാന അപ്പുക്കുട്ടൻ പിള്ള” എന്ന ആ കഥാപാത്രം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.