‘പുതുവെ കാണുമ്പോള്‍ ദുര്‍ബലരെന്നു തോന്നുന്ന ആളുകള്‍ അവര്‍ക്ക് വേദനിക്കുമ്പോള്‍ അവര്‍ ബിനു ആകും’

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും അന്ന ബെന്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്ന ബെന്നിന്റെ കഥാപാത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പുതുവെ കാണുമ്പോള്‍ ദുര്‍ബലരെന്നു തോന്നുന്ന ആളുകള്‍ അവര്‍ക്ക് വേദനിക്കുമ്പോള്‍ അവര്‍ ബിനു ആകുമെന്ന് മിലന്‍ ജോ മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നു.

‘കാപ്പ സിനിമ ഇറങ്ങിയതിനു ശേഷം അതിലെ ബിനു എന്ന കഥപത്രം ചെയ്ത അന്ന ബെന്നിന് പല തരത്തിലുള്ള രീതിയില്‍ ആണ് അവരെ ആക്രമിക്കുന്നത്
അവര്‍ക്ക് ആ കഥാപാത്രം ചേരില്ല എന്നു ഒരു ഗുണ്ടക്ക് ഉള്ള ലുക്ക് ഇല്ല എന്നുള്ള വാദങ്ങള്‍ ആണ് അവരെ കളിയാക്കുന്നവര്‍ പറയുന്നത്
ഒരു സാധാരണ പെണ്‍കുട്ടി കാഴ്ച്ചയില്‍ വളരെ ദുര്‍ബല ആണെന്ന് ഇവിടെത്തെ so called ആളുകള്‍ പറയുന്ന ബിനു.
ബിനു എന്ത് കൊണ്ട് ഗുണ്ട ആയി ഒരു സാധരണക്കാരി ആയിരുന്ന അവര്‍ അവരുടെ ചേട്ടന്റെയും കോട്ട മധുവും ഒക്കെ കാരണം ആണ് അവര്‍ ഇതിലൊട്ട് എടുത്ത് എറിയപ്പെട്ടത്
സ്വന്തം ചേട്ടനെ കൊന്നവനെ വെറുതെ വിടാനുള്ള മഹാമനസ്‌കതയൊന്നും ബിനുവിന് ഉണ്ടായിക്കാണില്ല
അതിനു അവര്‍ക്ക് അവരുടെ ശരീരത്തിന്റെ ശക്തിയേക്കാള്‍ വേദനയുടെ തീ ചൂളയില്‍ വെന്തുരുകിയ മനസ്സിന്റെ ശക്തി ഉണ്ടായിരുന്നു.
അവരുടെ കൂടെ നില്‍ക്കാന്‍ അവളുടെ വേദന മനസിലാക്കാന്‍ പറ്റുന്ന ആളുകളും കൂടെ ഉണ്ടായിരുന്നു
കോട്ട മധുവിനു ബിനു ഒരു എതിരാളി അല്ല എന്ന തോന്നല്‍ പോലും ഉണ്ടായത് അവര്‍ ഒരു സ്ത്രീ ആയതു കൊണ്ടും അവരെ കണ്ടാല്‍ പ്രതികാരം ഉള്ളില്‍ കൊണ്ട് നടക്കുന്ന ആളായിട്ട് പോലും തോന്നാത്തതു കൊണ്ട് ആണ്
ശക്തി കൊണ്ട് നേരിടുന്നതിനു പകരം ബുദ്ധി കൊണ്ട് നേരിട്ടു അതില്‍ കോട്ട വീണു
എല്ലാവരിലും ഉണ്ട് ബിനു
പുതുവെ കാണുമ്പോള്‍ ദുര്‍ബലരെന്നു തോന്നുന്ന ആളുകള്‍
അവര്‍ക്ക് വേദനിക്കുമ്പോള്‍ അവര്‍ ബിനു ആകും
അന്ന ബെന്‍ in ബിനുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi