കോട്ടയത്തെ ആവേശക്കടൽ ആക്കികൊണ്ട് മിനർവ മോഹന്റെ പരസ്യപ്രചാരണം അവസാനിച്ചു!

വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവാസിച്ചപ്പോൾ കോട്ടയം നഗരത്തെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ടുള്ള മിനർവാ മോഹന്റെ റോഡ് ഷോ അവസാനിച്ചു. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പമാണ് എൻ ഡി എ സ്ഥാനാർഥിയായ മിനർവ തന്റെ റോഡ് ഷോ…

വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവാസിച്ചപ്പോൾ കോട്ടയം നഗരത്തെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ടുള്ള മിനർവാ മോഹന്റെ റോഡ് ഷോ അവസാനിച്ചു. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പമാണ് എൻ ഡി എ സ്ഥാനാർഥിയായ മിനർവ തന്റെ റോഡ് ഷോ ആവേശകരമാക്കിയതിന് ശേഷം അവസാനിപ്പിച്ചത്. കോട്ടയം കളക്ടറേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ നിരവധി ജനങ്ങളും പ്രവർത്തകരും ആണ് പങ്കെടുത്തത്. കോട്ടയം നഗരം കണ്ടതിൽ വെച്ച് ഏറ്റവും വലിയ റോഡ് ഷോ ആയി മാറിയിരിക്കുകയാണ് എൻ ഡി എ യ്ക്ക് വേണ്ടി മത്സരിക്കുന്ന മിനർവയുടെ റോഡ് ഷോ. കെ.കെ റോഡിൽ കളക്ടറേറ്റിനു മുന്നിൽ നിന്നും തുറന്ന വാഹനത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനൊപ്പം സാധാരണക്കാരും വീട്ടമ്മാരും അണിനിരന്നത്.

തുറന്ന വാഹനത്തിൽ കൂടി തല ഉയർത്തി പിടിച്ച് കൊണ്ട് മുഴുവൻ നാട്ടുകാരെയും അഭിവാദ്യം ചെയ്തു മുന്നോട്ട് പോയ മിനർവ ജനങ്ങൾക്കും ഒരു അത്ഭുതം ആയിരുന്നു. കളക്ടറേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ ചെണ്ടമേളവും ആർപ്പുവിളിയും ആഘോഷവും കൊടിതോരണങ്ങളുമായി എല്ലാമായി കോട്ടയം നഗരത്തിന്റെ ഒരു ഉത്സവം തന്നെ ആയിരുന്നു മിനർവ മോഹന്റെ റോഡ് ഷോ. ഈ ആവേശം അണപൊട്ടിയെത്തിയ അന്തരീക്ഷത്തിൽ പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ ആവേശം തീർത്തു.മിനർവയുടെ ഈ റോഡ് ഷോയിൽ കൂടി വിജയം ഉറപ്പിച്ചാണ് സ്ഥാനാർഥി തന്റെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.