ഈ പരീക്ഷണവും അതിജീവിച്ച് ഇന്നസെന്റ് തിരിച്ചുവരും!!! ആശുപത്രിയിലെത്തി താരത്തിനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അത്യാഹിത വിഭാഗത്തില്‍ എക്മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാര്‍ച്ച് മൂന്നിനാണ് താരത്തെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ലേക്‌ഷോര്‍ സ്വകാര്യ ആശുപത്രിയിലാണ്…

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അത്യാഹിത വിഭാഗത്തില്‍ എക്മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാര്‍ച്ച് മൂന്നിനാണ് താരത്തെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ലേക്‌ഷോര്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

ഇപ്പോഴിതാ ഇന്നസെന്റിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് മന്ത്രി സജി ചെറിയാന്‍. ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുടുംബാംഗങ്ങളുമായും ആശുപത്രിയില്‍ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം.ഡി, സി.ഇ.ഒ, മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ചു.

ഇന്ന് രാത്രി 8 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നാണ് മന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.