മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുള്ളൂ..!!! മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

‘മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ..’ സംവിധായകന്‍ ജൂഡ് ആന്റണി വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. നടന്റെ ഈ മാതൃകയെ അഭിനന്ദിക്കുന്നു. ബോഡി ഷെയ്മിംഗ് സംസ്‌കാരത്തെ…

‘മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ..’ സംവിധായകന്‍ ജൂഡ് ആന്റണി വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ
അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. നടന്റെ ഈ മാതൃകയെ അഭിനന്ദിക്കുന്നു. ബോഡി ഷെയ്മിംഗ് സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണമെന്നും മന്ത്രി താരത്തിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ബോഡി ഷെയ്മിംഗ് സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണം’, എന്നാണ് മന്ത്രി പറഞ്ഞത്.

കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ മമ്മൂട്ടി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന രീതിയില്‍ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. പിന്നാലെയാണ് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചെത്തിയത്.

‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി’, എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അതിന് പിന്നാലെ അതിന് കമന്റായി മമ്മൂക്ക ഖേദം പ്രകടിപ്പിച്ചതില്‍ താന്‍ ഖേദിക്കുന്നെന്ന് ജൂഡും പറഞ്ഞിരുന്നു. താന്‍ അത് അഭിനന്ദനമായേ കണ്ടിട്ടുള്ളൂ എന്നാണ് ജൂഡ് പറഞ്ഞത്.