മിന്നലടിച്ചൊരു കല്യാണം..!! വരന്‍ ഒറിജിനലാണേ..!

കേരളത്തില്‍ അടിച്ച മിന്നലിന്റെ പവര്‍ ഒഴിയുന്നില്ല. ഇപ്പോഴിതാ വിവാഹത്തിന് എത്തിയ വരന് വരെ മിന്നല്‍ അടിച്ചിരിക്കുന്നു. പറഞ്ഞു വരുന്നത് ബേസില്‍ ജോസഫ് ടോവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന സിനിമയെ കുറിച്ചും അതില്‍…

കേരളത്തില്‍ അടിച്ച മിന്നലിന്റെ പവര്‍ ഒഴിയുന്നില്ല. ഇപ്പോഴിതാ വിവാഹത്തിന് എത്തിയ വരന് വരെ മിന്നല്‍ അടിച്ചിരിക്കുന്നു. പറഞ്ഞു വരുന്നത് ബേസില്‍ ജോസഫ് ടോവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന സിനിമയെ കുറിച്ചും അതില്‍ പ്രചോദനം കൊണ്ട് തന്റെ വിവാഹം കളര്‍ ആക്കി മാറ്റിയ അര്‍ജുനെ കുറിച്ചുമാണ്. മലയാളത്തിലെ സൂപ്പര്‍ഹീറോ എല്ലാവരുടേയും മനംകവര്‍ന്ന സ്ഥിതിയ്ക്ക് വധുവിന്റെയും നാട്ടുകാരുടേയും മനംകവരാന്‍ ഇപ്പോഴിതാ വരനും ഒരു സൂപ്പര്‍ഹീറോ പരിവേഷം അണിഞ്ഞെത്തിയിരിക്കുകയാണ്.

കോട്ടയം സ്വദേശിയായ അമല്‍ രവീന്ദ്രനാണു ഈ കഥയിലെ സൂപ്പര്‍ഹീറോ. മിന്നല്‍ മുരളിയെപ്പോലെ വസ്ത്രം ധരിച്ചാണ് വരന്‍ വിവാഹദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്. മിന്നല്‍ മുരളിയെപ്പോലെ ചുവപ്പും നീലയും കലര്‍ന്ന വേഷത്തില്‍ വരന്‍ ഒരു വയലില്‍വിച്ച് വധുവിനെ മാലയണിയിക്കുന്നതും ഇരുവരും ഓടുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. ഇത് ടോവിനോയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹത്തെ വീഡിയോയില്‍ ടാഗ് ചെയ്യുന്നുമുണ്ട്. ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള അമല്‍ വിവാഹ ഫൊട്ടോഷൂട്ട് പ്രത്യേകയുള്ളതാകണമെന്ന് ആലോചിച്ചിരുന്നു

https://www.instagram.com/reel/CZIyU0tAR1p/?utm_source=ig_web_copy_link

. അങ്ങനെയാണ് സംഭവം മിന്നല്‍ മരളിയിലേക്ക് എത്തിയത്. ഇതേ കുറിച്ച് വരന്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു… ”ഷൂട്ടിനു ശേഷം എന്നെ ആ വസ്ത്രത്തില്‍ കാണാന്‍ ബന്ധുക്കള്‍ ആവേശത്തിലായിരുന്നു. വിവാഹ ദിവസം എന്റെ കസിന്‍സ് സൂപ്പര്‍ഹീറോ വേഷം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൊവിഡും അനുബന്ധ നിയന്ത്രണങ്ങളും കാരണം അവര്‍ക്കു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ഓണ്‍ലൈനില്‍ പരതി ആത്രേയ വെഡ്ഡിങ് ഫൊട്ടോഗ്രാഫി ടീമിനെ കണ്ടെത്തി. അപ്രതീക്ഷിതായ ഉള്ളടക്കം ചെയ്യാന്‍ താന്‍ തയാറായിരുന്നു. വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്കും എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല കാരണം, സേവ് ദ ഡേറ്റിലും ഇവര്‍ ഒരു വെറൈറ്റി പരീക്ഷിച്ചിരുന്നു. ‘സേവ് ദ ഡേറ്റ്’ വീഡിയോ കണ്ടശേഷം പലര്‍ക്കും വിവാഹത്തെക്കുറിച്ച് ആകാംക്ഷയയുണ്ടായിരുന്നു,” അമല്‍ പറഞ്ഞു.