Thursday, May 19, 2022
HomeFilm Newsനാല് അവസ്ഥകൾ, നാല് ഭാവങ്ങൾ. മിന്നൽ മുരളിയിലെ പ്രതേകതകൾ !!

നാല് അവസ്ഥകൾ, നാല് ഭാവങ്ങൾ. മിന്നൽ മുരളിയിലെ പ്രതേകതകൾ !!

അവസ്ഥകൾ ആണ് മനുഷ്യനെ പലതും ചെയ്യിക്കുന്നത്. അവിടെ അവൻ വില്ലനും നായകനും, നിസ്സഹായനും, ക്രൂരനും, രക്ഷകനും, ശിക്ഷകനും ഒക്കെയായി മാറി മറിയുന്നു. ഇത്തരം പല അവസ്ഥകൾ ചേർന്ന ഒരു സിനിമയാണ് മിന്നൽ മുരളി. നാടകക്കാരനായ അച്ഛൻ, തയ്യൽക്കാരനായ ചെറുപ്പക്കാരൻ, പ്രത്യേക കഴിവ് ലഭിച്ച നായകൻ, രക്ഷകനായ സൂപ്പർ ഹീറോ എന്നിങ്ങനെ നാല് അവസ്ഥകളിലൂടെയാണ് ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രം കടന്നു പോകുന്നത്. ആ പകർന്നാട്ടങ്ങൾ ടോവിനോ എന്ന നടനെ വീണ്ടും അടയാളപ്പെടുത്തുന്നു.

നാടകക്കാരനായ അച്ഛൻ :അയാൾക്ക് കലയും സമൂഹവും രണ്ടല്ല. ഒന്നാണ്. നാടകത്തിൽ മാത്രം രക്ഷകന്റെ വേഷം അഭിനയിക്കുന്ന നടനല്ല. അപകടം ഉണ്ടായപ്പോൾ അരങ്ങിൽ നിന്നും അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്ന ഹീറോ ആവുകയാണ് അയാൾ. ആ കഥാപാത്രത്തിന്റെ ഒരു ഒതുക്കം ഉണ്ട്. അഭിനയത്തിന്റെ തഴക്കം കൊണ്ട് ഒരു ക്ലാസ് ആക്ടറിന്റെ ഭാവാദികൾ ഉള്ള ഒരു നാടക നടൻ. അത് എന്ത്‌ കയ്യടക്കത്തോടെ ആണ് ടോവിനോ ചെയ്തിരിക്കുന്നത്. നാടക വേഷത്തിൽ തന്നെ അപകടം പറ്റിയവരെ രക്ഷിക്കുമ്പോൾ ഒരു ഹീറോയിക് കരിസ്മ പ്രകടമാകും വിധം ശരീരവും മുഖവും ഉള്ള നടൻ തന്നെയാണ് ടോവീനോ..

തയ്യൽക്കാരനായ ചെറുപ്പക്കാരൻ :അമേരിക്കയിൽ പോകാൻ നടക്കുന്ന, പോലീസുകാരന്റെ മകളെ പ്രേമിക്കുന്ന അലസയൗവനത്തിന്റെ എല്ലാ കുസൃതികളും ഉള്ള ആളാണ് ഈ കഥാപാത്രം. നാടകക്കാരനിൽ നിന്നും മകനിലേക്ക് വരുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പും അതിനൊത്ത അഭിനയവും ആണ് ടോവിനോ കാഴ്ച വച്ചിരിക്കുന്നത്. ക്രിസ്മസ് കരോളിനോക്കെ ക്രിസ്മസ് അപ്പൂപ്പന്റെ വേഷമിട്ട് നടക്കുന്ന, നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്ന, എന്നാൽ ലേശം പ്രായത്തിന്റെ കുരുത്തക്കേടുകൾ കയ്യിലുള്ള ഒരു യുവാവിന്റെ മാനറിസങ്ങൾ തമാശയിൽ ചേർത്ത് അവതരിപ്പിക്കുന്നതിൽ ടോവിനോ എന്ന നടൻ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്…

പ്രത്യേക കഴിവ് ലഭിച്ച നായകൻ :തനിക്കെന്തോ പ്രത്യേക കഴിവ് കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാവാതെ, പലപ്പോഴായി ആ കഴിവ് അറിയാതെ പുറത്ത് വരുമ്പോൾ അമ്പരക്കുന്ന, അത് അറിഞ്ഞതിനു ശേഷം അത് ഉറപ്പിക്കാൻ വേണ്ടി കാസർത്തുകൾ കാണിക്കുന്ന ചെറുപ്പക്കാരന്റെ തമാശ നിറഞ്ഞ സീനുകൾ വളരെ തന്മയത്വത്തോടെ ടോവിനോ ചെയ്ത് വിജയിച്ചിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ട് എന്ന് പറയുന്ന ഹ്യൂമർ വളരെ നിസാരമായും അതിലേറെ രസകരമായും ടോവിനോ മിന്നൽ മുരളിയിൽ ചെയ്തിട്ടുണ്ട് എന്ന് കോൺഫിഡന്റായി പറയാൻ സാധിക്കും.
രക്ഷകനായ സൂപ്പർ ഹീറോ : തന്റെ ദൗത്യം തിരിച്ചറിഞ്ഞു കഴിഞ്ഞ് മിന്നൽ മുരളി കോസ്ട്യൂമിൽ ടോവിനോ വന്ന് നിൽക്കുമ്പോൾ അറിയാതെ നമ്മളൊന്ന് കയ്യടിക്കും. അത്രമേൽ മനോഹരമാണ് ടോവിനോയുടെ സ്ക്രീൻ പ്രസൻസ്. ശരീരവും മുഖവും കോസ്ട്യൂമും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന അനുഭവം. മേൽ പറഞ്ഞ മൂന്നു ടോവിനോയിൽ നിന്നും മാറിയ മറ്റൊരു ടോവിനോയെ ഇതിൽ കാണാം. സമൂഹത്തിനു വേണ്ടി ഇറങ്ങുന്ന ഒരു യോദ്ധാവിന്റെ നിൽപ്പ് അതിലുണ്ട്. ഇങ്ങനെ കാഴ്ചക്കാരനെന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തിയ നാല് വേഷങ്ങൾ തന്നെയായിരുന്നു ടോവിനോ ഈ ഒരൊറ്റ സിനിമയിൽ പല ഭാവ-വേഷ-ശരീര മാറ്റങ്ങളോടെ ചെയ്തത്… അതിനു ഒരു വലിയ കയ്യടി ടോവിനോ അർഹിക്കുന്നുണ്ട്…

- Advertisement -
Related News