‘മിന്നല്‍ മുരളി ഒ.ടി.ടിക്ക് നല്‍കിയിരുന്നേല്‍ നാരദന് ഈ ദുരനുഭവം വരില്ലായിരുന്നു’

നാരദന്‍ എന്നത് നല്ല ഒരു സിനിമയാണ്, മിന്നല്‍ മുരളി തിയേറ്റില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന്‍ തിയേറ്ററില്‍ ദുരനുഭവം ഉണ്ടാകില്ലായിരുന്നു എന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. തിയേറ്ററുകള്‍ തങ്ങള്‍ക്ക് വേണ്ട എന്ന് ഏതെങ്കിലും താരങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ തിയേറ്ററുകാര്‍ക്കും അവരെ വേണ്ടായെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സിനിമ ഏത് പ്ലാറ്റ് ഫോമിലേക്കാണ് നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത് നിര്‍മാതാവാണ്. എന്നാല്‍ സിനിമ ഒ.ടി.ടിക്ക് നല്‍കുമ്പോള്‍ പ്രേക്ഷരുടെ മനസില്‍ നിന്നാണ് ഇത്തരം സിനിമയിലെ താരങ്ങള്‍ പോകുന്നത്. നാരദന്‍ എന്നത് നല്ല ഒരു സിനിമയാണ്, മിന്നല്‍ മുരളി തിയേറ്റില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന്‍ തിയേറ്ററില്‍ ദുരനുഭവം ഉണ്ടാകില്ലായിരുന്നു, വിജയകുമാര്‍ പറഞ്ഞു.

സ്ഥിരം ചെയര്‍മാന്‍ എന്നതില്‍ മാറ്റം സംഭവിക്കാം, എന്നാല്‍ നിലവില്‍ അതിന് നിയമതടസമുണ്ട്. സ്ഥിരം ആളുകള്‍ സംഘടനയുടെ ചെയര്‍മാനും പ്രസിഡന്റും ആകണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ബന്ധമില്ല.

ഫിയോക് യുവത്വത്തിന്റെ സംഘടനയാണ്. ഓരോ രണ്ട് വര്‍ഷം കഴിയുമ്പോയും സംഘടനയില്‍ മാറ്റം വരുന്നുണ്ട്. മറ്റു സംഘടനയില്‍ അംഗമായവരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനമുള്ളവരെയും സംഘടന അടുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous articleലേഡി മമ്മുക്ക ആവുകയാണോ? ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി അനന്യ
Next articleമോഹന്‍ലാല്‍ സിനിമകള്‍ ഡീഗ്രേഡിംഗ് ചെയ്യപ്പെടുന്നത് കൊണ്ടാണോ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്?!!