ഈ ഹോട്ടല്‍ ഒഴിവാക്കൂ; തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് തുറന്നു പറഞ്ഞ് ഷാഹിദ് കപൂറിന്റെ ഭാര്യ

ഏറെ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവ് ഷാഹിദ് കപൂറും മക്കളായ മിഷ കപൂറും സെയ്ന്‍ കപൂറും ഉള്‍പ്പെടെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് മീര രാജ്പുത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇറ്റലി അവധിക്കാലത്ത്, ഒരു ഹോട്ടല്‍ കാരണം തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് താരം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇറ്റലിയിലേക്ക് പോകുന്നതിന് മുമ്പ് മീര കുടുംബത്തോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു. നിരവധി മനോഹരമായ സ്‌നാപ്പുകള്‍ അവള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇറ്റലിയിലെ ഒരു ഹോട്ടലില്‍ വെജിറ്റേറിയന്‍ ഭക്ഷണമോ വൃത്തിയുള്ള ഒരു ഷീറ്റുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മീരയുടെ പരാതി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിലൂടെ ഇത് താരം വെളിപ്പെടുത്തി, നിങ്ങള്‍ ഒരു ഇന്ത്യക്കാരനോ വെജിറ്റേറിയനോ ആണെങ്കില്‍ @verduraresortsicily എന്ന ഹോട്ടല്‍ ഒഴിവാക്കുക. പരിമിതമായ ഭക്ഷണ ഓപ്ഷനുകള്‍, ഒരു വെജിറ്റേറിയന് സംതൃപ്തിപ്പെടുത്തുന്ന ഒരു ഓപ്ഷനുകളുമില്ലെന്നും താരം പറയുന്നു.

Previous articleപത്ത് ആണ്‍മക്കള്‍ക്ക് തുല്യമാണ് മകള്‍!പെണ്‍മക്കള്‍ മാലാഖമാരാണ്, സന്തോഷമാണ്!!! ഊര്‍മ്മിള ഉണ്ണി
Next articleറോക്കട്രി ജൂലായ് ഒന്നിന് എത്തും! നീണ്ട 1288 ദിവസങ്ങള്‍ക്ക് ശേഷം കിങ് ഖാന്‍ റിട്ടേണ്‍സ്!!! പ്രതീക്ഷയോടെ ആരാധകലോകം