ട്രാൻസ്‌ജെന്റർ എന്നാൽ ലൈംഗിക തൊഴിലാളി എന്നല്ല അർഥം ; മിസ് ട്രാൻസ് ഗ്ലോബൽ കിരീടം ചൂടി ശ്രുതി സിതാര

സമൂഹത്തിൽ വളരെയധികം യാതനകളും പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരു വിഭാഗമാണ് ട്രാൻസ് കമ്മ്യൂണിറ്റി. ട്രാൻസ്ജെന്റർ എന്നാൽ ലൈംഗിക തൊഴിലാളികളാണ് എന്ന തരത്തിലുള്ള തെറ്റായ കാഴ്ചപ്പാടാണ് ഇന്നും സമൂഹത്തിനുള്ളത്. എന്നാൽ താഴെക്കിടയിൽ നിന്നും സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയരുവാൻ അവർക്കും ആഗ്രഹമുണ്ടെന്നും അതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും തെളിയിച്ചുകൊണ്ട് ഇരിക്കുകയാണ് അവർ. ഇന്നിപ്പോൾ അത്തരത്തിൽ ട്രാൻസ് കമ്മ്യൂണിറ്റിക്ക് തന്നെ അഭിമാനമായ സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശ്രുതി സിതാര എന്ന ട്രാൻസ് വുമൺ.

നീണ്ട നാളത്തെ പ്രയത്നത്തിനൊടുവിൽ ശ്രുതി മിസ് ട്രാൻസ് ഗ്ലോബൽ കിരീടം ചൂടിയിരിക്കുകയാണ്. താരത്തിന്റെ ഈ നേട്ടം സമൂഹത്തിനു ഒരു മാതൃക കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ ആത്മവിശ്വാസവും കഠിന പ്രയത്നവും കൊണ്ട് മറികടക്കാനാണ് എന്ന മാതൃക. അഭിനയവും ഫാഷനും സൗന്ദര്യമത്സരവുമൊക്കെ സ്വപ്നം കണ്ട ശ്രുതിയെ ഒടുവിൽ അതെല്ലാം തേടിയെത്തി. തുടർന്നായിരുന്നു സ്വപ്നമായ ട്രാൻസ് ഗ്ലോബൽ കിരീടത്തിനായി ശ്രുതി ലക്ഷ്യമിട്ടത്. ഇപ്പോൾ ആ സ്വപ്നമാണ് പൂവണിഞ്ഞത്.

ഇന്നിപ്പോൾ കിരീട നേട്ടത്തിന് പിന്നാലെ അമ്മയ്ക്കും ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും ആർ ജെയുമായ അനന്യയ്ക്കും നന്ദി അറിയിക്കുകയാണ് ശ്രുതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ. “അഭിമാനത്തിന്റെ കൊടുമുടിയിൽ. ഈ കിരീടം ഞാൻ എന്റെ അമ്മയ്ക്കും അനന്യ ചേച്ചിക്കുമായി നൽകുകയാണ്. എനിക്കറിയാം നിങ്ങൾ ഇതെല്ലം സ്വർഗത്തിലിരുന്ന് കാണുന്നുണ്ടെന്ന്. എന്റെ വിജയത്തിന്റെ പാതയിൽ പിന്തുണച്ച എല്ലാവർക്ക്കും നന്ദി.” എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ. ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതും.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.