അതിനു ഞാൻ തയാറല്ലായിരുന്നു, അത് കൊണ്ടാണ് സിനിമയിൽ അവസരം കുറഞ്ഞത്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിത്ര കുര്യൻ. മലയാളികൾക്ക് സുപരിചിത ആണെങ്കിലും സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടുന്ന റോളിൽ താരത്തിന് അധികനാൾ തിളങ്ങാൻ കഴിഞ്ഞില്ല. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ബന്ധുകൂടിയായ മിത്ര കുറച്ച് ചിത്രങ്ങളിൽ മാത്രമേ…

mithra kurien about film

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിത്ര കുര്യൻ. മലയാളികൾക്ക് സുപരിചിത ആണെങ്കിലും സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടുന്ന റോളിൽ താരത്തിന് അധികനാൾ തിളങ്ങാൻ കഴിഞ്ഞില്ല. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ബന്ധുകൂടിയായ മിത്ര കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിൽ കൂടിയും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവ ആയിരുന്നു. ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച ഗുലുമാലിൽ മിത്ര നായികയായി തിളങ്ങി. അതിനു ശേഷം ദിലീപും നയൻതാരയും ഒന്നിച്ച ബോഡി ഗാര്ഡിലും മിത്ര ശ്രദ്ധിക്കപ്പെട്ട വേഷത്തിൽ തന്നെ പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷയായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

മിത്ര എന്ന നടിയുടെ കഴിവിനെ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല എന്ന് തന്നെ പറയാം. എപ്പോഴും നായികയുടെ കൂടെ നിൽക്കുന്ന കൂട്ടുകാരിയുടെ വേഷം ആയിരുന്നു താരത്തെ തേടി എത്തിയിരുന്നത്. ചെറിയ ചെറിയ വേഷങ്ങളിൽ ആയിരുന്നു താരം എത്തിക്കൊണ്ടിരുന്നത്. അത് മാത്രമല്ല അഭിമയിച്ച സിനിമകൾ ഒന്നും  വേണ്ടത്ര വിജയം കൈവരിക്കാത്തതും മിത്രയെന്ന നടി മലയാള സിനിമയിൽ നിന്നും ഫീൽഡ്സ് ഔട്ട് ആകാൻ കാരണമായി. ഇപ്പോൾ ഒരു അഭിമുഖത്തിൽ മലയാള സിനിമയിൽ വലിയ പ്രാധാന്യമുള്ള വേഷങ്ങളിൽ ഒന്നും താൻ വരാതിരുന്നതിന്റെ കാരണം തുറന്ന് പറയുകയാണ് താരം.

സിനിമ എന്ന് പറയുന്ന വലിയ ഒരു ലോകം ആണ്. ആ ലോകത്തിൽ പിടിച്ച് നിൽക്കണം എങ്കിൽ കുറെ വിട്ട് വീഴ്ചകൾക്കും അഡ്ജസ്റ്റുമെന്റുകൾക്കും തയാറാകണം. എന്നാൽ അത്തരം അഡ്ജസ്റ്റുമെന്റുകൾക്ക് ഒന്നും ഞാൻ തയാർ അല്ലായിരുന്നു. അത് കൊണ്ട് തന്നെ എന്നെ തേടി എത്തിയിരുന്നതും വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു എന്നുമാണ് മിത്ര പറഞ്ഞത്.