അന്ന് മോഹൻലാൽ അത് കയ്യോട് പൊക്കി, പിന്നെ ഒന്നും ഒളിച്ചുവെക്കാൻ പറ്റിയില്ല!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിത്ര കുര്യൻ. മലയാളികൾക്ക് സുപരിചിത ആണെങ്കിലും സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടുന്ന റോളിൽ താരത്തിന് അധികനാൾ തിളങ്ങാൻ കഴിഞ്ഞില്ല. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ബന്ധുകൂടിയായ മിത്ര കുറച്ച് ചിത്രങ്ങളിൽ മാത്രമേ…

mithra kurien about mohanlal

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിത്ര കുര്യൻ. മലയാളികൾക്ക് സുപരിചിത ആണെങ്കിലും സിനിമയിൽ അധികം ശ്രദ്ധിക്കപ്പെടുന്ന റോളിൽ താരത്തിന് അധികനാൾ തിളങ്ങാൻ കഴിഞ്ഞില്ല. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ബന്ധുകൂടിയായ മിത്ര കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിൽ കൂടിയും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവ ആയിരുന്നു. ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച ഗുലുമാലിൽ മിത്ര നായികയായി തിളങ്ങി. അതിനു ശേഷം ദിലീപും നയൻതാരയും ഒന്നിച്ച ബോഡി ഗാര്ഡിലും മിത്ര ശ്രദ്ധിക്കപ്പെട്ട വേഷത്തിൽ തന്നെ പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷയായ താരം ഇപ്പോൾ തന്റെ പ്രണയകഥയെ കുറിച്ച് പറയുകയാണ്.

അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് കീ ബോര്‍ഡ് ആര്‍ടിസ്റ്റ് വില്യം ഫ്രാന്‍സിസുമായി മിത്ര പരിചയപ്പെടുന്നത്. ആദ്യം സൗഹൃദം ആയിരുന്നുവെങ്കിലും അത് പതുക്കെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒന്നരമാസം ആയിരുന്നു ആ പരുപാടിയ്ക്ക് വേണ്ടി മിത്രയും വില്യമും അമേരിക്കയിൽ ഉണ്ടായിരുന്നത്. ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിൽ ആക്കുകയായിരുന്നു. സെലിബ്രിറ്റികൾ ആയത് കൊണ്ട് തന്നെ ഇരുവരും ഈ പ്രണയം രഹസ്യമായി തന്നെ സൂക്ഷിച്ചിരുന്നു. എന്നാൽ ഒരിക്കൽ മോഹൻലാൽ എന്റെ പ്രണയം കയ്യോടെ പൊക്കി എന്നാണ് മിത്ര പറഞ്ഞത്. mohanlal

ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഞാൻ പാട്ട് കേട്ട് കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോൾ ലാലേട്ടൻ എന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു നീ ഒരാളുമായി പ്രണയത്തിൽ അല്ലെ എന്ന്. അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു അത്. ഒന്നും അപ്പോൾ മറച്ചുവെക്കാൻ പറ്റിയില്ല. അങ്ങനെ ലാലേട്ടന് മുന്നിൽ ഞങ്ങളുടെ രഹസ്യപ്രണയത്തെ പൊളിഞ്ഞു വീണു. എന്നാൽ എങ്ങനെ ഇത് മനസ്സിലായി എന്ന് ചോദിച്ചപ്പോൾ പാട്ടു കേട്ടപ്പോൾ ഉള്ള നിന്റെ മുഖഭാവം കണ്ടാൽ മനസ്സിലാകും എന്ന് ലാലേട്ടൻ പറഞ്ഞു. വില്യം എനിക്ക് വേണ്ടി തയാറാക്കിയ ഗാനം ആയിരുന്നു ഞാൻ അപ്പോൾ കേട്ടുകൊണ്ട് ഇരുന്നത്.