ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നയാണ് സിനിമ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് നടനും അവതാരകനുനായ മിഥുൻ രമേശ്.
ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നാണ് മിഥുൻ രമേശ് പറഞ്ഞിരിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് മിഥുൻ രമേശ് പ്രതികരണവുമായി എത്തിയത്. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.
മിഥുൻ രമേശിന്റെ കമന്റ് ഇങ്ങനെയായിരുന്നു ‘നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി’ എന്നാണ് കമന്റ്.അതേ സമയം സംവിധായകൻ അനൂപ് പന്തളത്തിനും പ്രതിഫലം നല്കിയില്ല എന്നായിരുന്നു മറ്റൊരു ആരോപണം.തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി തന്നെയാണ് അറിവെന്നും അനൂപ് പന്തളം എഫ്ബി പോസ്റ്റിൽ കുറിച്ചു
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…