ശരീരവും വ്യക്തിത്വവും അടിയറവ് വയ്ക്കാന്‍ തയ്യാറാകാത്തതോടെ അവസരങ്ങള്‍ കുറഞ്ഞു, മിത്ര കുര്യന്‍

ഏറെക്കാലം സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് എന്ന സിനിമയില്‍ സുപ്രധാനമായ ഒരു വേഷമാണ് മിത്ര കുര്യന്‍ ചെയ്തത്.പക്ഷെ, കുറേക്കാലമായി മിത്രയെ സിനിമയിലൊന്നും കാണാനില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടും എന്താണ് മിത്രയ്ക്ക്…

ഏറെക്കാലം സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് എന്ന സിനിമയില്‍ സുപ്രധാനമായ ഒരു വേഷമാണ് മിത്ര കുര്യന്‍ ചെയ്തത്.പക്ഷെ, കുറേക്കാലമായി മിത്രയെ സിനിമയിലൊന്നും കാണാനില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടും എന്താണ് മിത്രയ്ക്ക് അവസരങ്ങള്‍ കുറഞ്ഞതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മിത്ര ഇപ്പോള്‍. ഒരു അഭിമുഖത്തില്‍ മിത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മിത്രയുടെ വാക്കുകള്‍-
സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്.
ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം. പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്.