കുഞ്ഞിന്റെ വരവിനു ശേഷം എല്ലാ ദിവസവും ഒരുപോലെ ആകുന്നത് എന്നെയും അലട്ടിയിരുന്നു..! തുറന്ന് പറഞ്ഞ് മിയ

കുഞ്ഞ് ലൂക്കയുടെ വരവിന് ശേഷം മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് മിയ ജോര്‍ജ്. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച താരം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താന്‍ ചെയ്ത സിനിമകളിലൂടെ മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രസവ ശേഷവും വീണ്ടും സിനിമകളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോകുന്നത്.

ഇപ്പോഴിതാ കുഞ്ഞിന്റെ ജനന ശേഷവും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്നൊരു സ്റ്റേജിലൂടെ കടന്നുപോയിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മിയ. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമാ ലോകത്തെ പല നടിമാരും ഗര്‍ഭാവസ്ഥയിലെ ബോഡി ഷേമിംഗിനെ കുറിച്ചും പ്രസവ ശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് മിയ തുറന്ന് പറഞ്ഞിരിക്കുന്നത്.

കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കി ചെയ്യുന്നത് വളരെ ഉത്തരവാദിത്വമുള്ള ഒരു മനോഹരമായ ജോലിയാണെന്നാണ് മിയ പ്രതികരിക്കുന്നത്. എന്നിരുന്നാലും കുഞ്ഞിന്റെ വരവിന് ശേഷം എല്ലാ ദിവസും ഒരുപോലെ ആകുന്നത് തന്നെ അലട്ടിയിരുന്നു എന്നാണ് മിയ തുറന്ന് പറഞ്ഞിരിക്കുന്നത്.

ദിവസവും ഇന്ന് എന്തെങ്കിലും ക്രിയേറ്റീവായിട്ട് ചെയ്‌തോ എന്ന് താന്‍ സ്വയം ചോദിക്കുമായിരുന്നു. ഒന്നുമില്ല എന്ന മറുപടിയില്‍ ഒരിക്കലും സംതൃപ്ത ആയിരുന്നില്ല എന്നും താരം പറയുന്നു. പിന്നീട് ഓരോ ഹോബികള്‍ കണ്ടെത്തി ചെയ്തു തുടങ്ങി എന്നും അങ്ങനെ ആ സന്തോഷം തിരിച്ചു വന്നു എന്നും താരം പറയുന്നു. അതേസമയം, പ്രൈസ് ഓഫ് പോലീസ് എന്ന സിനിമയിലൂടെയാണ് താരം വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്നത്.

Previous articleപ്രതിപട്ടികയിൽ നടി കാവ്യ മാധവനും ഉണ്ടാകില്ല, തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു റിപ്പോർട്ട്!!
Next articleനിങ്ങള്‍ അത്ഭുതപ്പെടും എന്ന് മമ്മൂട്ടിയെ കുറിച്ച് പാര്‍വ്വതി പറഞ്ഞത് ഇതുകൊണ്ടാണ്..!