അശ്വിന്റെ കരം പിടിക്കാനൊരുങ്ങി മിയ, ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം

മലയാളികളുടെ പ്രിയ താരം മിയയും അശ്വിനും ഇന്ന് വിവാഹിതരാകും. ഉച്ചക്ക് ശേഷം 2.30 നു എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹം. വൈകിട്ട് റിസിപ്ഷനും ഉണ്ടാകും. കഴിഞ്ഞ മാസം ആയിരുന്നു ഇരുവരുടെയും മനസമ്മതം.…

മലയാളികളുടെ പ്രിയ താരം മിയയും അശ്വിനും ഇന്ന് വിവാഹിതരാകും. ഉച്ചക്ക് ശേഷം 2.30 നു എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹം. വൈകിട്ട് റിസിപ്ഷനും ഉണ്ടാകും. കഴിഞ്ഞ മാസം ആയിരുന്നു ഇരുവരുടെയും മനസമ്മതം. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായിട്ടാണ് വിവാഹം നടക്കുന്നത്, ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ.

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും റിനുവിന്റേയും മകൻ അശ്വിനാണ് മിയയുടെ വരൻ, കഴിഞ്ഞ ദിവസങ്ങളിലെ താരത്തിന്റെ ബ്രൈഡൽ ഷവറിന്റെയും മധുരം കൊടുപ്പിന്റെയും ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. വിവാഹത്തിന്റെ തലേന്ന് മധുരം നൽകുന്ന ചടങ്ങിൽ സാരി ആയിരുന്നു മിയ ധരിച്ചത്, ഇതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

പ്രണയ വിവാഹം അല്ല അറേൻജ്‌ഡ്‌ മാര്യേജ് ആണ് ഞങ്ങളുടെ എന്ന് മിയ നേരത്തെ പറഞ്ഞിരുന്നു, മിയയുടെ അമ്മയാണ് അശ്വിനെ മാട്രിമോണിയിൽ നിന്നും താരത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഈ കാര്യം മിയ തന്നെയാണ് പറഞ്ഞിരുന്നത്. താരത്തിന്റെ വിവാഹ നിശ്ചയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് താരം വിവാഹിതയാകുന്ന വാർത്ത എല്ലാവരും അറിഞ്ഞത്.