കോറോണകാലത്ത് വിവാഹം ചെയ്താൽ ഹണിമൂൺ എങ്ങോട്ട് പോകും? വിവാഹവിശേഷങ്ങൾ പങ്കുവെച്ച് മിയയും വരനും

മലയാളികളുടെ പ്രിയ നടിയാണ് മിയ, അടുത്തിടെ ആയിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എറണാകുളം സ്വദേശിയായ അശ്വിൻ ആണ് മിയയെ വിവാഹം ചെയ്യുവാൻ പോകുന്നത്.…

മലയാളികളുടെ പ്രിയ നടിയാണ് മിയ, അടുത്തിടെ ആയിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എറണാകുളം സ്വദേശിയായ അശ്വിൻ ആണ് മിയയെ വിവാഹം ചെയ്യുവാൻ പോകുന്നത്. അടുത്തിടെ ഇരുവരും വിവാഹവിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു, അതിൽ മിയയോട് നിങ്ങൾ ഈ കോറോണകാലത്ത് വിവാഹം ചെയ്താൽ ഹണിമൂണിന് എവിടെ പോകുമെന്ന് ചോദിച്ചു.

miya george

അതിനു രസകരമായ മറുപടി നൽകിയത് അശ്വിൻ ആയിരുന്നു, ജീവിതത്തില്‍ ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്‌സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്‌ക്കൊണ്ടേയിരിക്കും’ എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി വഴിയാണ് മിയയുടെ വരൻ അശ്വിനെ വീട്ടുകാർ കണ്ടെത്തിയത്.

miya george

വിവാഹശേഷവും സിനിമയിൽ അഭിനയിക്കും എന്നാണ് മിയ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു മെയ് അവസാനം വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി സിനിമകളില്‍ മിയ അഭിനയിച്ചിരുന്നു