നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് എംഎം കീരവാണി!!! മാന്ത്രിക സംഗീതം പകരുന്നത് തബു-അജയ് ദേവ്ഗണ്‍ റൊമാന്‍സിന്

ഓസ്‌കാര്‍ നേട്ടത്തിന് പിന്നാലെ വീണ്ടും ബോളിവുഡിലേയ്ക്ക് മാന്ത്രിക സംഗീതവുമായി എംഎം കീരവാണി. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കീരവാണിയുടെ സംഗീതം ബോളിവുഡിലേക്ക് എത്തുന്നത്. 2018ല്‍ റിലീസ് ചെയ്ത ‘മിസ്സിംഗ്’ ആണ് കീരവാണി അവസാനം…

ഓസ്‌കാര്‍ നേട്ടത്തിന് പിന്നാലെ വീണ്ടും ബോളിവുഡിലേയ്ക്ക് മാന്ത്രിക സംഗീതവുമായി എംഎം കീരവാണി. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കീരവാണിയുടെ സംഗീതം ബോളിവുഡിലേക്ക് എത്തുന്നത്. 2018ല്‍ റിലീസ് ചെയ്ത ‘മിസ്സിംഗ്’ ആണ് കീരവാണി അവസാനം സംഗീതം നല്‍കിയ ബോളിവുഡ് ചിത്രം.

ഓസ്‌കര്‍-ഗോള്‍ഡന്‍ ഗ്ലോബ് നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് കീരവാണി ബോളിവുഡിലേക്ക് എത്തുന്നത് ഏറെ ശ്രദ്ധേയമാണ്. ലോകമെമ്പാടും അഭിനന്ദനം ലഭിച്ച ‘നാട്ടു നാട്ടു’ ബോളിവുഡിലും വൈറലായിരുന്നു.

‘ഔറോണ്‍ മേം കഹന്‍ ദം ഥാ’ എന്ന തബു-അജയ് ദേവ്ഗണ്‍ ചിത്രത്തിലൂടെയാണ് കീരവാണിയുടെ ബോളിവുഡ് എന്‍ട്രി. റൊമാന്റിക് ഡ്രാമ ചിത്രമായിട്ടാണ്
‘ഔറോണ്‍ മേം കഹന്‍ ദം ഥാ’ ഒരുക്കുന്നത്.

‘ഹിന്ദി സിനിമയില്‍, നീരജ് പാണ്ഡേയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എനിക്ക് സുഖപ്രദമാണ്. നീരജിന്റെ ‘സ്‌പെഷ്യല്‍ 26’, ‘ബേബി’ എന്നീ ചിത്രങ്ങളില്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അജയ് ദേവ്ഗണ്‍ ചിത്രത്തിനായി എന്നെ സമീപിച്ചപ്പോള്‍ ഞാനത് സ്വീകരിക്കുകയായിരുന്നു എന്നാണ് ബോളിവുഡ് അവസരത്തെ കുറിച്ച് കീരവാണി പറയുന്നത്.

2000-2002 കാലഘട്ടത്തിലായിരുന്നു കീരവാണി ബോളിവുഡില്‍ സംഗീതം പകര്‍ന്നത്.മഹേഷ് ഭട്ട്-മുകേഷ് ഭട്ട് ചിത്രങ്ങള്‍ക്കായിരുന്നു ഭൂരിഭാഗം സംഗീതം പകര്‍ന്നത്.