അച്ഛൻ പൊട്ടിയല്ലോ! പരിഹസിച്ചു ചോദ്യം ചെയ്യ്താളിനെ തക്ക മറുപടികൊടുത്തു ;അഹാന 

കൃഷ്ണകുമാറിന്റെ തോൽവിക്ക് ശേഷം തന്നെ പരിഹസിച്ച ആളിനെ തക്ക മറുപടികൊടുത്തു നടി അഹാന കൃഷ്ണ, അച്ഛൻ പൊട്ടിയല്ലോ എന്നായിരുന്നു ഒരാൾ നടിയെ പരിഹസിച്ചുകൊണ്ട് കമന്റിട്ടത്. അതിന് ഒറ്റവക്കിലാണ് തക്ക മറുപടി അഹാന നൽകിയതും, അഹാന പറഞ്ഞത് ‘അയിന്’  എന്നായിരുന്നു , നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്ന ത്. അച്ഛൻ സ്ഥാനാർഥി ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അഹാന മുൻപ് പറഞ്ഞിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായാണ് നടന്‍ കൃഷ്ണകുമാര്‍ മത്സരിച്ചത്.  എന്നാൽ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ വിജയിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.കൃഷ്ണകുമാര്‍ തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ്എത്തിയിരുന്നത് , നടൻ കൃഷ്ണകുമാറിന്റെ പ്രചാരണത്തിൽ ഭാര്യ സിന്ധുവും മക്കളും പങ്കെടുത്തിരുന്നു

എന്നാൽ തെരെഞ്ഞെടുപ്പിൽ കൃഷ്ണകുമാർ തോറ്റതോടെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ നിരവധി സൈബർ ആക്രമണം ആണുണ്ടാകുന്നത്. ഞാൻ സ്റ്റീവ്‌ലോപ്പസ്‌ എന്ന ചിത്രത്തിലൂടെ ആണ് അഹാന സിനിമ രംഗത്തേക്ക് എത്തിയത്, സിനിമകളിൽ സജ്ജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയിൽ സജീവമാണ്.