Malayalam Poem

മോഹം…

പുതുമഴയും പുലര്‍വെയിലും

ചൊരിയുന്നൊരു പുലരിയിലൊരു

പുതുമലരായ് വിരിയാനൊരു

മോഹം…

ഒരുതളിരിന്‍ തുമ്പിൽ

നിന്നടരുന്നൊരു ഹിമകണമായ്

മണ്ണില്‍ വീണലിയാനൊരു

മോഹം…

ഒരു കാറ്റായ് അലയാന്‍..

ഒരു കനലായ് എരിയാന്‍..

ഒരു പാട്ടിന്‍ വരിയായി

ഒരു നാവില്‍നിന്നൊഴുകാനൊരു

മോഹം…

ഒരു മഴയായ് പെയ്യാന്‍..

ഒരു നദിയായ് ഒഴുകാന്‍..

ഒരു നദിതന്‍ കൈവഴിയായ്

കടലില്‍ ചെന്നലിയാന്‍..

മോഹം…

ഒരു പനിനീര്‍പൂവിന്‍റെ…

സൗരഭമായ് മാറാന്‍…

ഒരു തുമ്പപ്പൂവിന്‍റെ

നൈര്‍മല്ല്യമാവാന്‍…

ഒരു കുഞ്ഞിക്കുരുന്നായി

ഒരു മാറില്‍ ചേര്‍ന്നുമയങ്ങാനും

മോഹം…..!!!

-എം.ജി.ആര്‍.

MG Rajesh

MG Rajesh

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!