രണ്ടാം ഭാഗം വിജയകരമായി തുടരുന്നതിനിടെ കെജിഎഫ് താരം മോഹന്‍ ജുനേജ ഓര്‍മ്മയിലേയ്ക്ക്; സംസ്‌കാരം ഇന്ന്

കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാഷാ ഭേദമെന്യെ വന്‍ വാണിജ്യ വിജയം സ്വന്തമാക്കിയ കെ ജി എഫിന്റെ രണ്ട്…

കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭാഷാ ഭേദമെന്യെ വന്‍ വാണിജ്യ വിജയം സ്വന്തമാക്കിയ കെ ജി എഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. രണ്ടാം ഭാഗം വിജയകരമായി തുടരുന്നതിനിടെയാണ് വിയോഗം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യ താരമായി അഭിനയിച്ചിട്ടുണ്ട്.

രാജ്യത്താകെ തരംഗമായ കെ ജി എഫ് ഒന്ന് രണ്ട് ഭാഗളിലും വേഷമിട്ട മോഹന്‍ ജുനേജ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ ജി എഫിലെ നായകന്റെ ബില്‍ഡപ്പിന് മോഹന്‍ ജുനേജയുടെ കഥാപാത്രത്തിന്റെ പ്രകടനം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.

സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ഈ രംഗങ്ങള്‍ ഏറെ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി ടി വി സീരിയലുകളിലും മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100 ലേറെ ചിത്രങ്ങളിലും മോഹന്‍ വേഷമിട്ടിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. മോഹന്‍ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും.