ബിഗ്ഗ് ബോസ് ടൈമിൽ ഞാൻ ഒരുപാട് പേരുടെ പ്രാക്ക് മേടിച്ചിട്ടുണ്ട് മോഹൻലാൽ !!

മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും…

മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ കഴിഞ്ഞത്. ഇപ്പോൾ ബിഗ്ഗ് ബോസ് ടൈമിൽ ഞാൻ ഒരുപാട് പേരുടെ പ്രാക്ക് മേടിച്ചിട്ടുണ്ട്  എന്ന് പറയുകയാണ് മോഹൻലാൽ.

Mohanlal67

നടൻ സുരാജുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ആയിരുന്നു മോഹൻലാൽ ഇത് പറഞ്ഞത്. ഞാൻ എ സമയത്ത് കാറിൽ എവിടേലും പോകുമ്പോൾ ട്രാഫിക് ബ്ലോക്കിൽ ഓടിവന്ന് പറയും സാറേ അയാളെ ഇറക്കി വിടണം, ഭയങ്കര കുഴപ്പമാണ്. എയർപോട്ടിൽ വരുമ്പോൾ പറയും ഇന്ന് മറ്റെയാളെ ലാൽ സാർ ഇറക്കിവിട്ടില്ലെങ്കിൽ ഞാൻ സാറിന്റെ ഒരു സിനിമ പോലും കാണില്ല എന്ന്. ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് പോലെയാണ് ആൾക്കാർ പറയുന്നത്. ഇതൊരു പ്രോസസ്സ് ആണ് വോട്ടിങ്ങിലൂടെയാണ് വരുന്നത് എന്നും പറഞ്ഞതെന്നും താരം പറയുന്നു.