ഇതുവരെ ജീവിച്ചത് മറ്റുള്ളവരുടെ സമയത്തിന്, ഇനി ഞാന്‍ എനിക്കുവേണ്ടി കൂടി ജീവിക്കട്ടെ… ഒടുവില്‍ ആ തീരുമാനം എടുത്ത് മോഹന്‍ലാല്‍

ലാലേട്ടന്‍… സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്ന വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകന്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമാണ്. നീണ്ട 42 വര്‍ഷങ്ങള്‍ക്കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് പകരം വെക്കാനില്ലാത്ത പദവി. പറഞ്ഞു തുടങ്ങിയാല്‍, മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും…

ലാലേട്ടന്‍… സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്ന വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകന്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമാണ്. നീണ്ട 42 വര്‍ഷങ്ങള്‍ക്കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് പകരം വെക്കാനില്ലാത്ത പദവി.

പറഞ്ഞു തുടങ്ങിയാല്‍, മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല. ഇന്ന് അഭിനയ ജീവിതം തുടങ്ങിയിട്ട് 42 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. തിരനോട്ടത്തിലൂടെ തുടങ്ങിയ സിനിമാ ജീവിതമാണ് ഈ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ലാലേട്ടാ എന്ന മലയാളിയുടെ ആ വിളിയില്‍ തന്നെ മോഹന്‍ ലാലിനോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പി നില്‍ക്കുകയാണ്. അഭിനയത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് ആലാപനത്തിലും തുടര്‍ന്ന് സംവിധാനത്തിലും പരീക്ഷണം നടത്താന്‍ തയ്യാറാകുകയാണ് അദ്ദേഹം.

തെരഞ്ഞടുക്കുന്ന വേഷങ്ങളോടൊക്കെ നീതി പുലര്‍ത്താന്‍ അതിന്റെ അങ്ങേയറ്റം വരെ സഞ്ചരിക്കുകയും ഇന്ന് ഒരു വലിയ താരമായി നിലകൊള്ളുമ്പോഴും കൃത്യനിഷ്ടയോടുകൂടി തന്റെ ജോലി മറ്റുള്ളവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് ചെയ്യാനും കഴിയുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്നത്. കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയ്ക്കാനായി കഥകളിയും നൃത്തവും ഉള്‍പ്പെടെ അഭ്യസിച്ച അദ്ദേഹത്തെ മലയാളികള്‍ ഒരു നടന്‍ എന്നതില്‍ ഉപരി അങ്ങേയറ്റം ബഹുമാനത്തോടു കൂടിയാണ് നോക്കിക്കാണുന്നത്.

എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്നത് കേള്‍ക്കാള്‍ അത്ര സുഖമില്ലാത്ത ഒന്നാണ്. ലാലേട്ടന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ മുന്നോട്ട് പോകണം എന്ന് ആരാധകര്‍ ആഗ്രഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റൊന്നാണ്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ..

ഈ കഴിഞ്ഞ നാല്‍പ്പത്തി രണ്ടു വര്‍ഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. എന്നാല്‍ ആ തിരക്ക് അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ത്ഥമായി തന്നെ. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്.

എന്നാല്‍ ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബ നിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കല്‍ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാന്‍ കുറച്ചു ജീവിക്കട്ടെ.

ഇതിനൊക്കെവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങള്‍ ഇപ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം അത് ബറോസ് ആണ് എന്നും അദ്ദേഹം പറയുന്നു.