ആ ഒരു കാര്യത്തിൽ മോഹൻലാലിന് മമ്മൂട്ടിയോട് അസൂയ ഉണ്ട്

മലയാള സിനിമയുടെ താരരാജാവ് ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റേതായ സ്ഥാനം ഇതിനോടകം തന്നെ മലയാള സിനിമയിൽ നേടി എടുത്തിട്ടുണ്ട്. ഇപ്പോൾ അഭിനയ ജീവിതത്തിന്റെ അൻപത് വര്ഷം…

മലയാള സിനിമയുടെ താരരാജാവ് ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റേതായ സ്ഥാനം ഇതിനോടകം തന്നെ മലയാള സിനിമയിൽ നേടി എടുത്തിട്ടുണ്ട്. ഇപ്പോൾ അഭിനയ ജീവിതത്തിന്റെ അൻപത് വര്ഷം പൂർത്തീകരിച്ചിരിക്കുകയാണ് താരം. മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആണെങ്കിലും മമ്മൂട്ടിയോട് സഹതാരങ്ങൾക്കും ആരാധകർക്കും ഏറ്റവും കൂടുതൽ അസൂയ തോന്നുന്ന ഒരു കാര്യം എന്ന് വെച്ചാൽ അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആണ്. മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പ്രശംസിക്കാത്ത മലയാളികളും സഹതാരങ്ങളും ചുരുക്കമാണ്. എഴുപത് വയസ്സ് ആയിട്ടും ഇപ്പോഴും മധുര പതിനേഴിന്റെ ചുറുചുറുക്കാണ് താരത്തിനുള്ളത്. പലപ്പോഴും പൊതു വേദികളിൽ പോലും ചർച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയം ആണ് മമ്മൂട്ടിയുടെ സൗന്ദര്യം.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് പലപ്പോഴും പലരും താരത്തിനോട് തന്നെ ചോദിച്ചിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നും കൃത്യമായ മറുപടി താരം നൽകിയിട്ടില്ല. പലപ്പോഴും വർക്ക്ഔട്ട് വേളകളിൽ ഒക്കെ മമ്മൂക്ക പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മലയാളത്തിന്റെ തന്നെ മറ്റൊരു താരരാജാവായ മോഹൻലാൽ. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ,

പടയോട്ടം സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ആണ് ഞാൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. അന്ന് ഞാൻ കണ്ട മമ്മൂട്ടിയും ഇപ്പോൾ കാണുന്ന മമ്മൂട്ടിയും തമ്മിൽ യാതൊരുവിധ മാറ്റവും ഇല്ല എന്നതാണ് സത്യം. അത് ഇക്കാച്ചിയുടെ സംസാര രീതിയിൽ  ആണെങ്കിലും സൗന്ദര്യത്തിൽ ആണെങ്കിലും ഒരു മാറ്റവും തനിക്ക് തോന്നിയിട്ടില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. ഒരു ഗായകന് തൻ്റെ ശബ്ദം പോലെയാണ് നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഒരു നടന്‍റെ വലിയ ധര്‍മ്മം. ഒരു നടൻ എന്ന നിലയിൽ അതിൽ വലിയ വിജയം നേടാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. ഇക്കാച്ചിയെ മാത്രമാണ് വർഷങ്ങൾ കൊണ്ട് ചിട്ടയായ രീതിയിൽ ശരീരം സംരക്ഷിക്കുന്ന ഒരാളെ ഞാൻ കാണുന്നത്.

അത് കൊണ്ട് തന്നെ ആയൂർവേദ ചികിത്സയൊന്നും അദ്ദേഹത്തിന് ആവശ്യമേ ഇല്ല. ഈ ഒരു കാര്യത്തിൽ എനിക്കും ഇക്കാച്ചിയോട് അസൂയ ആണെന്നാണ് മോഹൻലാൽ പറഞ്ഞതാ. അദ്ദേഹം അദ്ദേഹത്തിന് ആവശ്യമുള്ള ആഹാരങ്ങൾ മാത്രമാണ് കഴിക്കുന്നത്. അതിൽ കൂടുതൽ ഒരു തരിപോലും ആരൊക്കെ നിർബന്ധിച്ച് സ്നേഹത്തോടെ കൊടുത്താലും അദ്ദേഹം കഴിക്കില്ല എന്നും മോഹൻലാൽ പറഞ്ഞു.