എനിക്ക് മമ്മൂട്ടിയോട് അസൂയ തോന്നേണ്ട കാര്യമില്ല: തുറന്നടിച്ച് മോഹന്‍ലാല്‍…

മമ്മൂട്ടി, മോഹന്‍ലാല്‍… മലയാള സിനിമയിലെ താര രാജാക്കന്മാരായ ഇവര്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇവരുടെ ആരാധകര്‍ തമ്മില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടാറുണ്ട്. അപ്പോള്‍ ആര്‍ക്കും പൊതുവേ തോന്നുന്ന ഒരു സംശയമാണ് ഇവര്‍ തമ്മില്‍ എങ്ങനെയാണ്. ഇവര്‍ക്ക് പരസ്പരം അസൂയയോ ആരാധനയോ തോന്നിയിട്ടുണ്ടോ…?

ഇപ്പോഴിതാ ഈ ചോദ്യം മോഹന്‍ലാലിന് മുന്നില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ ? ഇതിന് വളരെ വ്യത്യസ്ഥമായ ഒരു മറുപടിയാണ് മലയാളികളുടെ ലാലേട്ടന്‍ നല്‍കിയിരിക്കുന്നത്.

അത് ഇങ്ങനെയാണ്, മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു അഭിനേതാവാണ്. തങ്ങള്‍ ഇരുവരും തമ്മില്‍ അന്‍പത്തി അഞ്ചോളം ചിത്രങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും കണ്ടപ്പോള്‍ അദ്ദേഹത്തോട് നിറഞ്ഞ ആരാധന തോന്നിയിട്ടുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് അസൂയ തോന്നേണ്ട കാര്യമില്ല , കാരണം അദ്ദേഹം ചെയ്യുന്ന റോള്‍ തനിക്ക് കിട്ടണമെന്നോ അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യണമെന്നോ തോന്നിയിട്ടില്ല. അങ്ങനെ തോന്നുമ്പോഴല്ലേ അസൂയ ഉണ്ടാവ എന്നും അദ്ദേഹം തിരിച്ച് ചോദിക്കുന്നു.

എന്നാല്‍, ഇവരുടെ ആരാധകര്‍ ഇരു ധ്രുവങ്ങളിലാണ്. പലപ്പോഴും പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ വാക് പോരാട്ടങ്ങള്‍ നടത്താറുമുണ്ട് ഇവര്‍. ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുവേദികളില്‍ ലാലേട്ടനും മമ്മൂക്കയും കെട്ടിപ്പുണരുന്നത് കാണുമ്പോള്‍ ആരാധകര്‍ക്ക് രോമാഞ്ചം കൊള്ളാറുമുണ്ട്.

മലയാള സിനിമയില്‍ ഏകദേശം സമകാലികരാണ് ഇരുവരും. ഇപ്പോഴും ഇരുവരും പകരക്കാരനില്ലാത്ത അഭിനയമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. എന്നാല്‍, ആരാധകര്‍ അത് അത്ര വേഗമങ്ങ് അംഗീകരിച്ച് ഒന്നാകില്ലെന്ന് മാത്രം. അവര്‍ ഇപ്പോഴും ഏറ്റു മുട്ടലില്‍ തന്നെയാണ്.

Previous articleയാത്രക്കാരനെ ചവിട്ടി ബസ് കണ്ടക്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
Next articleസിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍