ശോഭനയോ മഞ്ജു വാര്യരോ ആരാണ് മികച്ചത്, ഉത്തരം നൽകി മോഹൻലാൽ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ശോഭനയോ മഞ്ജു വാര്യരോ ആരാണ് മികച്ചത്, ഉത്തരം നൽകി മോഹൻലാൽ!

അധികം ആർക്കും അത്ര പെട്ടന്ന് ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യത്തിന് വളരെ കൃത്യമായ രീതിയിൽ ഉത്തരം പറഞ്ഞിരിക്കുകയാണ് മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അവതാരകൻ മോഹൻലാലിനോട് ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കുന്നത്. കൂടെ അഭിനയിച്ച നായികമാരിൽ ശോഭന ആണോ മഞ്ജു വാര്യർ ആണോ മികച്ചത് എന്നാണ് താരത്തിനോട് ചോദിച്ച ചോദ്യം. ഇതിനു ഉത്തരം പറയാൻ കുറച്ച് ബുദ്ധിമുട്ട് ആണെന്നായിരുന്നു ആദ്യം മോഹൻലാൽ പറഞ്ഞ മറുപടി. അതിനു ശേഷം കൃത്യമായ മറുപടിയും താരം നൽകി. മോഹൻലാലിന്റെ മറുപടി ഇങ്ങനെ,

കൂടെ അഭിനയിച്ച നായികമാരിൽ ശോഭന ആണോ മഞ്ജു വാര്യർ ആണോ മികച്ചത് എന്ന് ചോദിച്ചാൽ അത്ര പെട്ടന്നു ഉത്തരം പറയാൻ കഴിയില്ല. പക്ഷെ സ്‌പീരിയന്സിന്റെ കാര്യം എടുത്ത് നോക്കിയാൽ മികച്ചത് എന്ന് പറയാൻ കഴിയുന്നത് ശോഭന ആണെനന്നും താരം പറഞ്ഞു. കാരണം ശോഭന എന്നോടൊപ്പം അൻപത്തി നാലോളം സിനിമകളിൽ ആണ് അഭിനയിച്ചത്. എന്നാൽ മഞ്ജു ഏഴോളം ചിത്രങ്ങളിൽ ആണ് എന്നോടൊപ്പം അഭിനയിച്ചത്. ഇവരിൽ മികച്ചത് ആരെന്നു ചോദിച്ചാൽ പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. എന്നാൽ സ്‌പീരിയൻസ് നോക്കിയാൽ അത് ശോഭന ആണെന്നും താരം പറഞ്ഞു. ശോഭനയ്‌ക്കൊപ്പം എത്തുന്ന വിധത്തിൽ ഉള്ള സിനിമകളും കഥാപാത്രങ്ങളും മഞ്ജുവിനെ കാത്തിരിക്കുന്നതെ ഉള്ളു.

ഇപ്പോൾ പുറത്തിറങ്ങുന്ന പല സിനിമകളിലും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം മഞ്ജുവിന് ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അധികം വൈകാതെ തന്നെ സ്‌പീരിയൻസ് ഉള്ള ഒരു താരമാണ് മഞ്ജു മാറുമെന്നും മോഹൻലാൽ പറഞ്ഞു. മഞ്ജുവിന്റേതായി കുറെ അധികം ചിത്രങ്ങൾ ആണ് പുറത്തിറങ്ങാനായി ഇരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും മഞ്ജു മോഹൻലാലിനൊപ്പം എത്തുന്നുണ്ട്.

 

 

 

 

 

 

Trending

To Top