സുചിത്രയുടെ ആ വാക്കുകൾ അന്ന് എന്നെ വല്ലാതെ വേദനിപ്പിച്ചു!

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത്…

Mohanlal about Suchitra

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

നടനവിസ്മയം മോഹൻലാലിനെ ഇഷ്ട്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല, കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമ ലാലേട്ടന്റെ കയ്യിൽ ഭദ്രമാണ്, അഭിനയിക്കുന്ന ഓരോ സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം പിടിക്കുകയാണ്. അച്ഛന്റെ പാതയിലൂടെ മകന്‍ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൈരളി ടി വി യിലെ ജെ ബി ജംക്ഷനിൽ അതിഥിയായി എത്തിയപ്പോൾ താരം വെളിപ്പെടുത്തിയ കുടുംബജീവിതത്തിലെ ചില സംഭവങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, Mohanlal1

ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി എനിക്ക് ദുബായിൽ പോകേണ്ടി വന്നു. അന്ന് സുചിത്രയും എന്റെകൂടെ എയർപോർട്ടിൽ വന്നിരുന്നു. എയർപോർട്ടിൽ വെച്ച് ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.  ചെക്കിങ്ങും കാര്യങ്ങളുമെല്ലാം കഴിഞ്ഞു ലോബിയിൽ ഇരിക്കുമ്പോൾ സുചിത്രയുടെ ഫോൺ വന്നു. എന്റെ കയ്യിലുള്ള ബാഗിൽ ഒരു കാര്യം ഉണ്ട്, അതൊന്നു നോക്കെന്നായിരുന്നു സുചിത്ര പറഞ്ഞത്. ഫോൺ വെച്ച് കഴിഞ്ഞു ഞാൻ അപ്പോൾ തന്നെ ബാഗ് നോക്കി. ഞാൻ നോക്കുമ്പോൾ ബാഗിൽ ഒരു ഗിഫ്റ്റ് ഉണ്ട്. തുറന്നു നോക്കിയപ്പോൾ അതൊരു മോതിരം ആയിരുന്നു. അതിനൊപ്പം ഒരു കുറുപ്പും ഉണ്ടായിരുന്നു. mohanlal-suchithra

‘ഇന്ന് നമ്മുടെ വിവാഹവാർഷികം ആണ്. ഇതെങ്കിലും മറക്കാതിരിക്കു’ എന്നായിരുന്നു കുറിപ്പിൽ സുചിത്ര എഴുതിയത്. സുചിത്രയ്ക് എന്നോട് പറയാനുണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ ആണ് ആ ഒരു വരിയിൽ ഉണ്ടായിരുന്നത്. സുചിത്രയുടെ ആ വാക്കുകൾ അന്ന് എനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഓരോ തീയതികൾ ഓർത്ത് വെച്ച് ഞാൻ ആരെയും വിഷ് ചെയ്യാറില്ല. പക്ഷെ നമുക്ക് നിസാരം എന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് വളരെ വലിയ കാര്യമായിരിക്കും. ചെറിയ കാര്യങ്ങൾ എന്ന് പറഞ്ഞു ഒഴിവാക്കുന്നത് വലിയകാര്യങ്ങളേക്കാൾ പ്രധാനപെട്ടതാണെന്ന് അന്ന് എനിക്ക് മനസ്സിലായി. ജീവിതത്തിൽ എനിക്ക് വലിയ ഒരു തിരിച്ചറിവ് ഉണ്ടായ ഒരു ദിവസം ആയിരുന്നു അത്. അതിനു ശേഷം ഏപ്രിൽ 28 എന്ന ഞങ്ങളുടെ വിവാഹവാര്ഷിക ദിവസം ഞാൻ ഒരിക്കലും മറന്നിട്ടില്ല.