അനൂപ് സത്യനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു!!

മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒരുമിക്കുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം മേയിൽ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്ത.മൈലക്കോട്ടൈ വാലിബൻ എന്ന…

മോഹൻലാലും അനൂപ് സത്യനും ആദ്യമായി ഒരുമിക്കുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം മേയിൽ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്ത.മൈലക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ ഇതിനുശേഷം അനൂപ് സത്യന്റെ ചിത്രത്തിലായിരിക്കും ജോയിൻ ചെയ്യുക .

അനൂപ് സത്യന്റെ ചിത്രത്തിൽ നായികയായി എത്തുന്നത് ശോഭന ആണ് റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം നസിറുദ്ദീൻ ഷാ, മുകേഷ് എന്നിവരും അണിനിരക്കുന്നുണ്ട്. നസിറുദ്ദീൻ ഷാ പൊന്തൻമാടയ്ക്കുശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരം വെളിപ്പെടുത്തിയിട്ടില്ല.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിൻറെ നിർമ്മാണം. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര വേഷത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് ആണ് അനൂപ് സത്യന്റെ ആദ്യ ചിത്രം. സിനിമ ഒരു റൊമാന്റിക് റോഡ് മൂവി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.’എന്നും എപ്പോഴും’ എന്ന മോഹൻലാൽ ചിത്രത്തിൽ അനൂപ് സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു