മുടി പറ്റെ വെട്ടി മുണ്ടും ജുബ്ബയുമുടുത്ത് വന്നിറങ്ങിയ മമ്മൂട്ടിയെ മറക്കുവാൻ പറ്റില്ല !! മോഹൻലാലിൻറെ വിവാഹ ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് താരം

നടൻ മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹ വാർഷികം ആണിന്ന്, ഇരുവരും വിവാഹിതരായിട്ട് 32 വര്ഷം തികയുന്നു, തമിഴിലെ പ്രശസ്ത നിർമാതാവ് ബാലാജിയുടെ മകളെയാണ് മോഹൻലാൽ വിവാഹം ചെയ്തത്, കല്യാണത്തിന് മുന്‍പുള്ള രസകരമായ ചില സംഭവങ്ങള്‍ മോഹന്‍ലാല്‍…

mohanlal-suchithra

നടൻ മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹ വാർഷികം ആണിന്ന്, ഇരുവരും വിവാഹിതരായിട്ട് 32 വര്ഷം തികയുന്നു, തമിഴിലെ പ്രശസ്ത നിർമാതാവ് ബാലാജിയുടെ മകളെയാണ് മോഹൻലാൽ വിവാഹം ചെയ്തത്, കല്യാണത്തിന് മുന്‍പുള്ള രസകരമായ ചില സംഭവങ്ങള്‍ മോഹന്‍ലാല്‍ തന്നെ പലയിടത്തും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ 32 വര്‍ഷം മുമ്ബുള്ള ആ ദിവസത്തെ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് പങ്കുവെക്കുകയാണ് സിനിമ രംഗത്തെ പി.ആര്‍.ഓ വാഴൂര്‍ ജോസ്.

mohanlal

വാഴൂര്‍ ജോസ് എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം

വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും
സുചിത്രക്കും ആയുരാരോഗ്യങ്ങള്‍ നേരുന്നു.

തിരനോട്ടം സിനിമയുടെ ചിത്രീകരണ വേളയില്‍ കോവളത്തു വച്ചായിരുന്നു തികച്ചും അവിചാരിതമായി മോഹന്‍ലാലിനെ കാണുന്നത്. കൃഷ്ണചന്ദ്രന്‍ അഭിനയിക്കുന്ന പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നു എന്നറിഞ്ഞാണ് കോവളത്തെ ലൊക്കേഷനിലെത്തുന്നത്. പിന്നിടാണ് അതു കൃഷ്ണചന്ദ്രനല്ലെന്നും പുതിയൊരു നടനാണ് പേര് മോഹന്‍ലാല്‍ ആണന്നും മനസ്സിലായത്. സംവിധായകന്‍ അടക്കം ആരെയും തീര്‍ത്തും അറിയില്ലായിരുന്നു. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരുന്നുമില്ല. പിന്നീട് സിനിമാ മാസിക ചിത്രരമ – പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുമ്ബോള്‍ കഴക്കൂട്ടം ത്യാഗരാജനോടൊപ്പം കൊടൈക്കനാലില്‍ വച്ചാണ് പിന്നിട് മോഹന്‍ലാലിനെ കാണുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്‍റെ സെറ്റായിരുന്നു അത്. പിന്നിട് ശശികുമാര്‍ സാര്‍ – തമ്ബി കണ്ണന്താനം എന്നിവരുമായുള്ള എന്‍റെ ആത്മബന്ധത്തിലൂടെ മോശമല്ലാത്ത ഒരു സൗഹൃദം ഉണ്ടായി.BEST PERFORMING STORIES: [NEWS] [NEWS] [NEWS]
തിരുവനന്തപുരത്തെ എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. വീടിന്‍റെ നേരെ മുന്നിലുള്ള ഗവ.ആര്‍ച്ച്‌ കോളജില്‍ ഒരു മാസത്തോളം തുളസിദാസ് സംവിധാനം ചെയ്ത കോളജ് കുമാരന്‍റെ ചിത്രീകരണ വേളയിലും, ബ്ലസ്സിയുടെ തന്മാത്ര സമയത്തുമാണത്. ഇവിടെ വീട് വയ്ക്കാന്‍ കഴിഞ്ഞതിന്‍റെ ആശംസയും നേര്‍ന്നിരുന്നു. ഇവിടെ എത്തുമ്ബോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു എന്നാണ് പറയുക. ഉണ്ണീസ് സ്റ്റോറൊക്കെ ഇപ്പോഴുമുണ്ടോയെന്നു ചോദിച്ചിരുന്നു.

mohanlal1കഴിഞ്ഞ മുപ്പതിലേറെ വര്‍ഷക്കാലമായി മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ഏതെങ്കിലും സെറ്റില്‍ വച്ചോ, ഏതെങ്കിലും ചടങ്ങുകളില്‍ വച്ചോ കണ്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്ബ്, നവോദയാ സ്റ്റുഡിയോയില്‍ വച്ചും, കൊച്ചിയിലെ ഒരു പരസ്യ ചിത്രീകരണസ്ഥലത്തും വരെ. ഈ ലോക്ക് ഡൗണ്‍ കാലത്തും ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയിരുന്നു.

ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ ട്രിവാന്‍ഡ്രം ക്ലബ്ബിലെ അന്നത്തെ കാര്യങ്ങളൊക്കെ ഓര്‍ക്കുന്നു.
ഊണുകഴിക്കാതെ നിന്നവരുടെ ദേഹത്തു തട്ടി നസീര്‍ സാര്‍ വാ ജോസ്സേ നമുക്ക് ഊണുകഴിക്കാം, എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ഊണു കഴിക്കാനുള്ള തിരക്കും. ജുബ്ബയും മുണ്ടുമുടുത്ത്, പറ്റ വെട്ടിയ മുടിയുമായി ഭാര്യ സുലുവിനൊപ്പം വന്നിറങ്ങിയ മമ്മുക്കയുടെ വരവുമൊക്കെ ഇന്നും മനസ്സില്‍. ഇണപിരിയാത്ത ചങ്ങാതിമാരേപ്പോലെ എം.ജി. സോമേട്ടനും കെ.പി.എ.സി.സണ്ണിച്ചായനുമൊക്കെ ഓടി നടക്കുന്നത്. പറയാന്‍ പോയാല്‍ ഒരുപാടുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഈ ഓര്‍മ്മകളൊക്കെയല്ലേ നമുക്കു പ്രത്യാശ പകരുന്നത്‌.
എന്നേക്കാളും എത്രയോ ആഴത്തില്‍ ബന്ധമുള്ള നിരവധി പേര്‍ ഈ കൂട്ടായ്മയിലുണ്ടല്ലോ ? അവരുടെ ഓര്‍മ്മകളും പങ്കുവക്കാം.

വാഴൂര്‍ ജോസ്.