‘ഋഷഭ’യിൽ മോഹൻലാലിന്റെ മകനായി എത്തുന്ന താരം ആരാണെന്നറിയാമോ?

മലയാളികളുടെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഋഷഭ. ചിത്രം മലയാളം,തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്.കൂടാതെ സിനിമ കന്നഡ, തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രമുഖ തെലുങ്ക് യുവതാരം എത്തുന്നു എന്ന വാർത്തയെത്തിയിരിക്കുകയാണ്.

ചിത്രത്തിൽ മോഹൻലാലിന്റെ മകനായി എത്തുന്ന യുവതാരം വിജയ് ദേവരക്കൊണ്ടയാണെന്ന വാർത്തയാണ പുറത്ത് വന്നിരിക്കുന്നത്. ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത് ഒടിടി പ്ലേയ് മീഡിയയാണ് . ഒരു അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ്.ഋഷഭ ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഋഷഭ സംവിധാനം ചെയ്യുന്നത് കന്നഡ സംവിധായകനായ നന്ദകുമാറാണ്. എ വി എസ് സ്റ്റുഡിയോയുടെ ബാനറിൽ പ്രവീർ സിങ്, അഭിഷേക് വ്യാസ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ഋഷഭ നിർമിക്കുന്നത്.ചിത്രം 2024ലാണ് പ്രദർശനത്തിനെത്തുക. വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്ററിലാണ് മോഹൻലാൽ ഒടുവിൽ അഭിനയിച്ച സിനിമ, അതേ സമയം ഷാജി കൈലാസിന്റെ എലോൺ, ജീത്തു ജോസഫിന്റെ റാം എന്നിവയാണ് താരത്തിന്റെ റിലീസിനരുങ്ങുന്ന പുതിയ ചിത്രം

Aiswarya Aishu