അദ്ദേഹത്തിലെ നടനെ പുറത്ത് കൊണ്ടുവരട്ടെ..! നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകട്ടെ..! കാത്തിരിക്കുന്നു! മോഹന്‍ലാലിനെ കുറിച്ച് കുറിപ്പ്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരവും നടന വിസ്മയവുമായ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍ ദിനം. അദ്ദേഹത്തിന്‌റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുന്ന ആരാധകര്‍ക്കിടയിലേക്ക് മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും ഒരു നല്ല നടന്‍ എന്നതിനേക്കാള്‍ ഒരു…

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരവും നടന വിസ്മയവുമായ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍ ദിനം. അദ്ദേഹത്തിന്‌റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റുന്ന ആരാധകര്‍ക്കിടയിലേക്ക് മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും ഒരു നല്ല നടന്‍ എന്നതിനേക്കാള്‍ ഒരു താരമായി മാത്രം അദ്ദേഹം ഒതുങ്ങുന്നുവോ എന്നെല്ലാം ചര്‍ച്ച ചെയ്യുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രാഗീത് ആര്‍ ബാലന്‍ എഴുതിയ കുറിപ്പാണ് ഇത്. മോഹന്‍ലാലിന്റെ ആരാധകനും അതിലുപരി ഒരു സിനിമാ പ്രേമികൂടിയാണ് രാഗീത്.

1995ല്‍ മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ചാനലില്‍ പറഞ്ഞ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് തുടങ്ങുന്നത്. ‘ഇതു ആദ്യമായിട്ടു ഒന്നുമല്ലല്ലോ ലോകത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടാകുന്നത്…ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്..നമ്മുടെ സിനിമയില്‍ അഭിനയിക്കുന്ന വേറെ ആരെങ്കിലും ഈ പദവിയിലേക്ക് എത്തുന്നത് വരെ.. എന്റെ ഈ േെമൃറീാ അല്ലെങ്കില്‍ ഈ സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്ക് നിലനില്‍ക്കും..പിന്നെ ഞാന്‍ അത് അങ്ങോട്ട് കൊടുക്കും’ എന്നായിരുന്നു ആ വാക്കുകള്‍.. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉള്‍ക്കൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ എന്ന നടനെ ഞാന്‍ ഇഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഈ ആരാധകന്‍ കുറിപ്പില്‍ പറയുന്നു. ലാലേട്ടന്‍ മലയാള സിനിമക്കു പകര്‍ന്നു നല്‍കികൊണ്ട് ഇരിക്കുന്ന അഭിനയ വിസ്മയത്തിന്റെ ലഹരി ഒരു പ്രേക്ഷകനില്‍ നിന്നും വിട്ടു പോകില്ല, അതുകൊണ്ട് തന്നെ അവിടെ സ്റ്റാര്‍ഡം, സൂപ്പര്‍ സ്റ്റാര്‍ വാക്കുകള്‍ക്ക് പ്രസക്തി ഇല്ല..

ആ രണ്ടു വാക്കുകള്‍ കൊണ്ടൊന്നും അല്ല അദ്ദേഹത്തെ ആരാധിക്കുന്നതും ഇഷ്ടപെടുന്നതും എന്നാണ് രാഗീത് പറയുന്നത്. കൈവിരലുകള്‍ മുതല്‍ കണ്‍പീലികളില്‍ വരെ കഥാപാത്രത്തിന്റെ പരായക പ്രവേശം എങ്ങനെ സംഭവിക്കുന്നു എന്ന് ഉള്ള ചോദ്യത്തിനും എന്നും ഒരു ചെറു പുഞ്ചിരി മാത്രമാണ് അദ്ദേഹത്തിന്റെ നല്‍കിയിട്ടുള്ളത്. മാത്രമല്ല ഇപ്പോള്‍ തന്നിലെ നടനെ വെല്ലുവിളിക്കുന്ന തരത്തില്‍ ഒരു കഥാപാത്രവും അദ്ദേഹത്തെ തേടിയെത്തുന്നില്ല,.എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മോഹന്‍ലാലിലെ മികച്ച നടനെ ചുഷണം ചെയ്യുന്നതായിട്ടുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി എത്തുന്നില്ല . ഇപ്പോള്‍ തിരശീലയില്‍ നമ്മളെ ആനന്ദിപ്പിക്കുന്ന ലാലേട്ടന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ഒട്ടും വെല്ലുവിളി നിറഞ്ഞതും അല്ല..

എന്നായിരുന്നു കുറിപ്പിലെ വാക്കുകള്‍. മോഹന്‍ലാല്‍ എന്ന നടനെക്കാള്‍ ഉപരി മോഹന്‍ലാല്‍ എന്ന താരത്തിന്റെ പുറകെയാണ് ഇന്നത്തെ മലയാള സിനിമയുടെ യാത്ര…ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്കുള്ള ലക്ഷ്യം, മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ മാത്രമാണ് ഇപ്പോളത്തെ പെര്‍ഫോമര്‍. നടന്‍ എന്ന നിലയില്‍ ഉള്ള നല്ല പെര്‍ഫോര്‍മന്‍സുകള്‍ നഷ്ടപ്പെടുന്നു.

സൂപ്പര്‍ സ്റ്റാര്‍ഡം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത് എന്നും കുറിപ്പില്‍ പറയുന്നു, അദ്ദേഹത്തിലെ നടനെ പുറത്തു കൊണ്ടുവരുന്ന കഥാപാത്രങ്ങളും സിനിമകളും സൃഷ്ടിക്കപ്പെടട്ടെ, അതിനായി കാത്തിരിക്കുന്നു എന്നും അതിനൊപ്പം തന്നെ ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു, എന്നും കുറിച്ചുകൊണ്ടാണ് രാഗീത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.