പിറന്നാള്‍ ആഘോഷം അങ്ങ് ഖത്തറിലോ..? ആഘോഷവേളയിലെ ലാലേട്ടന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍..!

മലയാളി സിനിമാ പ്രേമികളുടെ പ്രിയതാരം മോഹന്‍ലാല്‍ ഇന്ന് 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുന്ന ഈ വേളയില്‍ മോഹന്‍ലാല്‍ കേക്ക് മുറിച്ച് ഒരു ആഘോഷ വേളയില്‍ നില്‍ക്കുന്നതിന്റെ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയതാരം മോഹന്‍ലാല്‍ ഇന്ന് 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുന്ന ഈ വേളയില്‍ മോഹന്‍ലാല്‍ കേക്ക് മുറിച്ച് ഒരു ആഘോഷ വേളയില്‍ നില്‍ക്കുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ അദ്ദേഹത്തിന്റെ ഫാന്‍സ് പേജുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തവണ ലാലേട്ടന്‍ പിറന്നാള്‍ ആഘോഷിക്കുന്നത് ഖത്തറിലാണെന്നും അതിന്റെ വീഡിയോ ആണിതെന്നുമുള്ള രീതിയിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

വീഡിയോയില്‍ അദ്ദേഹവും ഭാര്യ സുചിത്രയും ചേര്‍ന്ന് കേക്ക് മുറിയ്ക്കുന്നതും സുചിത്ര അദ്ദേഹത്തിന്റെ വായിലേക്ക് കേക്ക് വെച്ചുകൊടുക്കുന്നതും എല്ലാം കാണാം.. കൂടെ മോഹന്‍ലാലിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ട്. മറ്റൊരു വിവാഹ പാര്‍ട്ടിയില്‍ വെച്ച് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം അവിടെയുള്ളവര്‍ സംഘടിപ്പിച്ചതാണെന്നും പറയുന്നു. എന്തായാലും ലാലേട്ടന്റെ ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വീഡിയോയുടെ മറ്റൊരു ശ്രദ്ധേയമായ ഭാഗം ലാലേട്ടന്റെ പാട്ടും ഈ വീഡിയോയില്‍ കാണാം എന്നതാണ്.

അല്ലിയാമ്പല്‍ കടവില്‍ എന്ന് തുടങ്ങുന്ന പഴയ സിനിമാ ഗാനമാണ് അദ്ദേഹം പാടിയിരിക്കുന്നത്. അതേസമയം, മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് എത്തിയ മമ്മൂക്കയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മോഹന്‍ലാലിനൊപ്പം ഒരു വേദി പങ്കിട്ടതിന്റെ ഫോട്ടോ പങ്കുവെച്ചാണ് മമ്മൂക്ക ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.

മമ്മൂക്കയുടെ ഈ പോസ്റ്റും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. അതേസമയം, ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്‌സ് കട്ട് വീഡിയോ ആണ് പൃഥ്വിരാജ് മോഹന്‍ലാലിന് സമ്മാനമായി നല്‍കിയത്. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.