എന്റെ കുട്ടി വളർന്നിരിക്കുന്നു; നീ വളരുംതോറും എനിക്ക് അഭിമാനം കൂടുകയാണ് !! പ്രണവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി മോഹന്‍ലാല്‍

മോഹൻലാലിൻറെ മകൻ പ്രണവിന്റെ മുപ്പതാം പിറന്നാൾ ആണിന്ന്, ചെന്നൈയിലെ വീട്ടിൽ ആണ് പ്രണവിന്റെ പിറന്നാൾ ആഘോഷിച്ചത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള മാസങ്ങളില്‍ മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ് കഴിഞ്ഞുപോരുന്നത്.  അവിടെ വെച്ച് അടുത്ത…

mohanlal-with-pranav

മോഹൻലാലിൻറെ മകൻ പ്രണവിന്റെ മുപ്പതാം പിറന്നാൾ ആണിന്ന്, ചെന്നൈയിലെ വീട്ടിൽ ആണ് പ്രണവിന്റെ പിറന്നാൾ ആഘോഷിച്ചത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള മാസങ്ങളില്‍ മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ് കഴിഞ്ഞുപോരുന്നത്.  അവിടെ വെച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പിറന്നാൾ ചെറിയ രീതിയിൽ ആഘോഷിച്ചു. രാവിലെ തന്നെ അച്ഛനും അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ചേര്‍ന്ന് കേക്ക് മുറിച്ചാണ് പ്രണവ് ഈ പിറന്നാള്‍ ദിനം ആഘോഷിച്ചത്.

ഏറെ നാള്‍ക്ക് ശേഷമാണ് പ്രണവ് തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നത്. പിറന്നാൾ ദിനത്തിൽ പ്രണവിന് ആശംസയുമായി മോഹൻലാലും എത്തി, “എന്റെ കുഞ്ഞു മകന്‍ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളര്‍ച്ചയെ കുറിച്ച്‌ അഭിമാനിക്കാന്‍ മാത്രമാണ് എനിക്ക് സാധിക്കുന്നത്.” -ഇപ്രകാരമായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്. നിരവധി താരങ്ങൾ ആണ് പ്രണവിന് ആശംസകളുമായി എത്തിയത്, ആസിഫ് അലി, കീര്‍ത്തി സുരേഷ്, ഗോകുല്‍ സുരേഷ്, സിദ്ദിഖ്, അജയ് വാസുദേവ്, അരുണ്‍ ഗോപി, ജിബി ജോജു, സലാം ബാപ്പു, എം.പദ്മകുമാര്‍ തുടങ്ങിയവര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

https://www.instagram.com/p/CCkZEqkn1wY/?utm_source=ig_web_button_share_sheet

2002 ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിൽ കൂടിയാണ് പ്രണവ് അഭിനയ രംഗത്തേക്ക് എത്തുന്നത്, പിന്നീട് 2018 ൽ പുറത്തിറങ്ങിയ ആദിയിൽ കൂടി നായകനായി എത്തി. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവും വേഷമിടുന്നുണ്ട്.. ഈ രണ്ട് ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് പ്രണവിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍.