അദ്ദേഹത്തിന്റെ അവസാന സംവിധാന മികവിനുള്ള അംഗീകാരം..! സച്ചിയെ കുറിച്ച് മോഹന്‍ലാല്‍

68-ാമത് ദേശീയ അവാര്‍ഡിന് അര്‍ഹരായ എല്ലാവരേയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. അവാര്‍ഡ് ജേതാക്കള്‍ക്ക് എല്ലാം അര്‍ഹിച്ച അംഗീകാരം തന്നെ ലഭിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പേജിലൂടെയാണ് പുരസ്‌കാര ജേതാക്കള്‍ക്കുള്ള ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ എത്തിയത്. ഇത്തവണത്തെ ദേശീയ അവാര്‍ഡിന് അര്‍ഹരായ എല്ലാവര്‍ക്കും എന്റെ ആശംസകള്‍..

Mohanlal

എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പ്രത്യേകം പേരെടുത്ത് ഓരോരുത്തര്‍ക്കുമായുള്ള തന്റെ ആശംസകള്‍ അറിയിച്ചത്. ‘എല്ലാ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കും, പ്രത്യേകിച്ച് മികച്ച അഭിനേതാക്കളായ സൂര്യ, അജയ് ദേവ്ഗണ്‍, അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ക്ക് ഈ അര്‍ഹമായ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! അതേസമയം, മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനായ സച്ചിയുടെ പേര് അദ്ദേഹം പ്രത്യേകം തന്നെ എടുത്ത് പറയുക ആയിരുന്നു..

മറ്റ് ജേതാക്കളുടെ പേര് പറഞ്ഞ് കഴിഞ്ഞ ശേഷം, കൂടാതെ, തന്റെ അവസാന സംവിധാന മികവിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ പ്രിയ സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നു’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. അദ്ദേഹം പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധിപ്പേരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കുള്ള അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തുന്നത്.

Sachy_director

ഇന്നലെ വൈകിട്ട് ആയിരുന്നു അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുര്‌സകാരങ്ങള്‍ പ്രഖ്യാപിച്ചത്. വിജയികളുടെ പട്ടികയില്‍ മലയാള സിനിമ തല ഉയര്‍ത്തി നില്‍ക്കുന്നതില്‍ അഭിമാനം എന്ന് പറഞ്ഞ് നടന്‍ മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു. മലയാളികളുടെ പ്രിയ നടി അപര്‍ണ ബാലമുരളിയെ ആണ് മികച്ച നടിയായി തിരഞ്ഞെടുത്തത്.

സൂരറൈപോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു അംഗീകാരം, സൂര്യയും അജയ് ദേവ്ഗണും മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹരായി.. ബിജുമേനോന്‍ മികച്ച സഹനടനുള്ള അവാര്‍ഡും നേടി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. മികച്ച മലയാള സിനിമ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ ആയിരുന്നു.

Previous articleവിജയികളുടെ പട്ടികയില്‍ മലയാള സിനിമ ഉയര്‍ന്ന് നില്‍ക്കുന്നു…! ഇത് അഭിമാനം എന്ന് മമ്മൂക്ക!
Next articleഗോവയില്‍ ഒറ്റയ്ക്ക് ഹണിമൂണ്‍ ആഘോഷിച്ച് ജാസ്മിന്‍..! എല്ലാം ചിലവ് ചുരുക്കലിന്റെ ഭാഗം എന്ന് നിമിഷ!!