ആര്‍ക്കാണ് കുട്ടിത്തം കൂടുതൽ…! ലാലേട്ടനൊപ്പം കുഞ്ഞ് അനിമയുടെ ക്യൂട്ട് വീഡിയോ

മോഹൻലാലിന്‍റെ പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. നാളെ ജന്മദിന ആഘോഷത്തിനായി ഫാൻസ് അസോസിയേഷനുകളെല്ലാം തയാറെടുത്ത് കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ മോഹൻലാല്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ കുട്ടി ആരാധികയ്ക്ക് ഒപ്പമുള്ള മോഹൻലാലിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. അനിമ എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്.

മോഹൻലാലിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്ന കുട്ടി ആരാധികയോട് കുറുമ്പ് കാട്ടുന്ന, കുശലം പറയുന്ന ലാലേട്ടനാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം, എമ്പുരാന്‍ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. ഒപ്പം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ച് വരികയാണ്. തുടര്‍ന്ന് റമ്പാൻ, വൃഷഭ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. മോഹൻലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണം റിലീസ് ആയി തീയറ്ററുകളില്‍ എത്തും.