നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍!! വിധി കാത്ത് ആരാധകരും!

നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെട്ട കേസില്‍ ഇന്ന് താരത്തിന് നിര്‍ണായക ദിനം. ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് എതിരെയുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി താരം പെരുമ്പാവൂര്‍…

നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെട്ട കേസില്‍ ഇന്ന് താരത്തിന് നിര്‍ണായക ദിനം. ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് എതിരെയുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി താരം പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 2012 ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

2012 കാലഘട്ടത്തില്‍ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് താരത്തിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് അന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നത്. പിന്നീട് തനിക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള നിമയ പോരട്ടത്തിലായിരുന്നു നടന്‍. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന താരത്തിന്റെ ആവശ്യം, പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്.

Mohanlal67

ഇതാണ് ഹര്‍ജിയില്‍ താരം പ്രധാനമായും എടുത്ത് പറയുന്നത്. കേസില്‍ തനിക്ക് എതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും അതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് എന്നും നടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Mohanlal-(2)

അതിനിടെ താരത്തിന് ആനക്കൊമ്പ് നല്‍കിയ കൃഷ്ണ കുമാറും കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ വിധി എന്താകും എന്ന് അറിയാനാണ് മോഹന്‍ലാലിന്റെ ആരാധകര്‍ അടക്കം കാത്തിരിക്കുന്നത്.