‘പുലിമുരുകൻ’ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച മോൺസ്റ്റർ; ഒടിടിയിലെത്തുന്നു

‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മോണ്‍സ്റ്റര്‍ ഈ മാസം ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചിത്രം ഈ മാസം 25-ന് പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സ്ട്രീം…

‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മോണ്‍സ്റ്റര്‍ ഈ മാസം ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചിത്രം ഈ മാസം 25-ന് പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.’പുലിമുരുകന്‍’ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.

ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. ഒരര്‍ത്ഥത്തില്‍ ഭാമിനിയുടെ കഥയാണ് ‘മോണ്‍സ്റ്റര്‍’ എന്നു തന്നെ പറയാം. ആദ്യം മുതല്‍ അവസാനം വരെ ഇത്രത്തോളം പ്രാധാന്യത്തോടെ ഒരു കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നതും ഒരുപക്ഷേ ഇതാദ്യമാവാം. ഭാമിനിയെ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഹണി. സുദേവ് നായര്‍, ജോണി ആന്റണി, ലക്ഷ്മി മാഞ്ചു എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന, സാധിക വേണുഗോപാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ദേവാണ് സംഗീത സംവിധാനം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും സ്റ്റണ്ട് സില്‍വ സംഘട്ടനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. പി.ആര്‍.ഓ -വാഴൂര്‍ ജോസ്.