പുതിയ അതിഥിയെ സ്വീകരിച്ച് മോഹൻലാലിൻറെ കുടുംബം, സന്തോഷം പങ്കുവെച്ച് താരം

നടൻ മോഹൻലാൽ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിലവില്‍ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ സ്വന്തമായി ഇരിക്കവെയാണ് പുതിയ ഇന്നോവ മോഹന്‍ലാല്‍ വാങ്ങിയത്.പുതിയ ഇന്നോവ ക്രിസ്റ്റ ഗ്രെനെറ്റ് റെഡാണ്.…

നടൻ മോഹൻലാൽ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിലവില്‍ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ സ്വന്തമായി ഇരിക്കവെയാണ് പുതിയ ഇന്നോവ മോഹന്‍ലാല്‍ വാങ്ങിയത്.പുതിയ ഇന്നോവ ക്രിസ്റ്റ ഗ്രെനെറ്റ് റെഡാണ്. അതോടൊപ്പം ടൊയോട്ടൊയുടെ ആഡംബര എംപിവി വെല്‍ഫയറും എസ്യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ കാര്‍ ശേഖരിത്തില്‍ ഉണ്ട്.നിപ്പോണ്‍ ടൊയോട്ടയില്‍ നിന്ന് താരം സ്വന്തമാക്കിയത് ഇന്നോവ ക്രസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ്. 2.4 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്. കൊച്ചി എക്‌സ് ഷോറൂം വില ഏകദേശം 24.99 ലക്ഷം രൂപയാണ്.

ലാലേട്ടനെക്കുറിച്ച് പറയുമ്പോൾ മലയാളികൾ പലപ്പോഴും മടിക്കാതെ ആവർത്തിക്കുന്ന വാക്കാണ് നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് അല്ലേ. അതേ അത്രയ്ക്കും സിംമ്പിൾ ആണ് മോഹൻലാൽ എന്ന താരം. അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോന്നും ആരാധകർ, നിരവധി സിനിമകൾ മോഹൻലാൽ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച് കഴിഞ്ഞു, വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ മോഹൻലാൽ ഇപ്പോൾ താര രാജാവായി അരങ്ങ് വാഴുകയാണ്. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.

ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മോഹൻലാലിനൊപ്പം അഭിനയിക്കാത്ത നടിമാരും നടന്മാരും ആരും തന്നെ കാണില്ല, മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. 1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരി ആയിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു.

ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു.പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്.പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. തുടർന്ന് 2009-ൽ മക്സ്ലബ് എന്റർ‍ടൈൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണ കമ്പനി ആരംഭിച്ചു. ഇതിൽ ആന്റണി പെരുമ്പാവൂരും, വ്യവസായിയായ കെ.സി. ബാബുവും, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ. മാധവനുമാണ് പങ്കാളികൾ.