ലാലേട്ടാ..! ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല..! നിരാശയിലായി ആരാധകര്‍!!

ഒരുപാട് ആരാധനയുള്ള താരത്തെ കുറിച്ച് ഒരു വാര്‍ത്ത കേള്‍ക്കുകയും പിന്നീട് അത് തെറ്റായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നത് ആരാധകര്‍ക്ക് എന്നും വിഷമം ഉള്ള കാര്യം തന്നെയാണ്. മോഹന്‍ലാല്‍ നായകനായി എത്തുമെന്ന പുതിയ സിനിമയുടെ വിവരങ്ങളാണ് ഇപ്പോള്‍ തെറ്റായ പ്രചാരണമാണെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജോഷിയും മോഹന്‍ലാലും ഒന്നിച്ച് ഒരു മാസ് സിനിമ എത്തുമെന്നാണ് ആരാധകര്‍ക്കിടയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ഇത്തരം വാര്‍ത്തകളെ എതിര്‍ത്ത് സംവിധായകന്‍ ജോഷി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ ആരാണ് പടച്ചു വിടുന്നത് എന്ന് തനിക്ക് അറിയില്ലെന്നാണ് സംവിധായകന്‍ ഒരു സ്വാകര്യ ചാനലിനോട് പറഞ്ഞിരിക്കുന്നത്. എന്ത് തന്നെ ആയാലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല. അതേസമയം, ചില കഥാരചനകള്‍ നടക്കുന്നുണ്ടെന്നും അതെല്ലാം ആദ്യം ഒന്ന് എഴുതി പൂര്‍ത്തിയാക്കണം എന്നും ഇഷ്ടപ്പെടണം.. അതിന് ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം ഉണ്ടാകൂ എന്നാണ് ഇദ്ദേഹം പറഞ്ഞത്.

ഇതോടെ മോഹന്‍ലാല്‍ ആരാധകരും നിരാശയിലാണ്. അതേസമയം, സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും നാളുകള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന സിനിമയാണ് പാപ്പന്‍, സിനിമയുടെ റിലീസിനായി കാത്തിരുന്ന ആരാധകരിലേക്ക് സിനിമയെ കുറിച്ച് വരുന്ന എല്ലാ വിശേഷങ്ങളും പെട്ടെന്ന് തന്നെ പ്രചാരം നേടുന്നുണ്ട് സലാം കാശ്മീര്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍.

ഇവരുടെ കോംമ്പിനേഷനിലെ മറ്റൊരു ഹിറ്റായി മാറും പാപ്പനും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ ഒരു ഹിറ്റില്‍ കുറഞ്ഞതൊന്നും പാപ്പന്‍ എന്ന സിനിമയില്‍ നിന്ന് ആരാധകരും പ്രതീക്ഷിക്കുന്നില്ല.

Previous articleഈ അഴകിന്റെ രഹസ്യം എന്താണ്…? ആരാധകരുടെ മനസ്സിലുടക്കിയ ഫോട്ടോ!!
Next article‘വിക്രം’ സിനിമ കണ്ട് കഴിഞ്ഞ് ഉലക നായകന് വന്ന കോള്‍…! പറഞ്ഞത് മൂന്നേ മൂന്ന് വാക്ക്!!