മോഹൻലാൽ-പൃഥിരാജ് ചിത്രം എമ്പുരാന്റെ വമ്പൻ അപ്‌ഡേറ്റെത്തി!

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ-പൃഥിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാൻ. പൃഥിരാജിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അബ്രാം ഖുറേഷിയുടെ മറ്റൊരു തുടക്കത്തിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. പൃഥ്വിരാജ് ഏതാനും…

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ-പൃഥിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാൻ. പൃഥിരാജിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അബ്രാം ഖുറേഷിയുടെ മറ്റൊരു തുടക്കത്തിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. പൃഥ്വിരാജ് ഏതാനും നാളുകൾക്ക് മുമ്പ് ലോക്കേഷൻ ഹണ്ട് ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റെത്തിയിരിക്കുകയാണ്. എമ്പുരാനിൽ സഹ നിർമ്മാതാക്കളായി ഹോംബാലെ ഫിലിംസ് എത്തുന്നു എന്നതാണ്. ലൂസിഫറിന്റെ നിർമ്മാണം ആശിർവാദ് സിനിമാസ് ആയിരുന്നു. ആശിർവാദ് സിനിമാസും ഹോംബാലെ ഫിലിംസുമാണ് എമ്പുരാൻ നിർമ്മിക്കുക.

ബിഗ് ബജറ്റിലൊരുങ്ങുന്ന എമ്പുരാൻ പാൻ-ഇന്ത്യൻ അല്ല, മറിച്ച് പാൻ-വേൾഡ് ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിർമ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പൂർണ്ണമായും കൊമേഴ്സ്യൽ എന്റർടെയ്‌നറായാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞിരുന്ന