ഞാനും മോഹൻലാലും തമ്മിലുള്ള സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്; പ്രിയദർശൻ പറയുന്നു

മലയാള സിനിമയിലെ ദീർഘകാല സുഹൃത്തുക്കൾ ആണ് മോഹൻലാലും പ്രിയദർശനും, ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം.  പ്രിയദര്‍ശനും മോഹന്‍ലാലും വഴി പിരിയാതെ ഒറ്റക്കെട്ടായി ഇന്നും ചേര്‍ന്ന് നിന്ന് സിനിമ എടുക്കുന്നുണ്ട്.  പ്രിയദര്‍ശനും…

മലയാള സിനിമയിലെ ദീർഘകാല സുഹൃത്തുക്കൾ ആണ് മോഹൻലാലും പ്രിയദർശനും, ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം.  പ്രിയദര്‍ശനും മോഹന്‍ലാലും വഴി പിരിയാതെ ഒറ്റക്കെട്ടായി ഇന്നും ചേര്‍ന്ന് നിന്ന് സിനിമ എടുക്കുന്നുണ്ട്.  പ്രിയദര്‍ശനും മോഹന്‍ലാലും വഴി പിരിയാതെ ഒറ്റക്കെട്ടായി ഇന്നും ചേര്‍ന്ന് നിന്ന് സിനിമ എടുക്കുന്നുണ്ട്.  ഒരു അഭിമുഖത്തിൽ ആണ് പ്രിയദർശൻ ഈ കാര്യം തുറന്നു പറയുന്നത്.

പ്രൊഫഷണലും ഫിനാന്‍ഷ്യലും തനിക്കും മോഹന്‍ലാലിനുമിടയില്‍ ഒരു പ്രശ്നമായി വന്നിട്ടില്ലെന്നും, സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എവിടെയും ഉണ്ടാകാമെന്നും പ്രിയൻ പറയുന്നു. പ്രിയ ദര്ശന്റെ വാക്കുകൾ ഇങ്ങനെ ‘സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും.

അങ്ങോട്ടും ഇങ്ങോട്ടും കുറ്റവും കുന്നായ്മകളും പറഞ്ഞു കൊടുക്കാന്‍ മുതിരുന്നവര്‍. അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല. ഈഗോയ്ക്ക് രണ്ടു കാരണങ്ങളാകും പ്രധാനമായും ഉണ്ടാകുക. പ്രൊഫഷണലും ഫിനാന്‍ഷ്യലും ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്നമായി വന്നിട്ടില്ല. ഒരാളെ താഴ്ത്തികെട്ടാനായി മറ്റേയാള്‍ ഒന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസമാണ് സൗഹൃദത്തിന് പിന്നിലെ ശക്തി’.