പ്രിയദർശന്റെ മലയാള സിനിമക്ക് പുറമെ മോഹൻലാൽ മറ്റ് ഭാഷകളിൽ അഭിനയിച്ച സിനിമകൾ !!

മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ കഴിഞ്ഞത്. മോഹൻലാൽ പ്രിയദർശൻ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ഹിറ്റ് പട്ടികയിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ മോഹൻലാലിനെ നായകനാക്കി പ്രിയ മറ്റ് അന്യഭാഷ ചിത്രങ്ങളും ഒരുക്കിയിരുന്നു.

ഗോപുര വാസലിലെ (തമിഴ് ), ഗാണ്ടീവം (തെലുഗ് ), തേസ് (ഹിന്ദി ) എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഐ വി ശശി മലയാളത്തിൽ കമലഹാസനുമൊത്ത് പല ചിത്രങ്ങൾ ചെയ്തതിനൊപ്പം തമിഴിൽ ഗുരുവും ഹിന്ദിയിൽ കരിഷ്മ എന്ന പടത്തിലും കമലിനെ നായകനാക്കി. രജനി അലാവുദീനും അത്ഭുതവിളക്കും(മലയാളം ), കാളി (തമിഴ്, തെലുങ്ക് ) എന്നീ ഐ വി ശശി പടങ്ങളിൽ നായകനും വില്ലനുമായി അഭിനയിച്ചു. ജോഷി ന്യൂഡൽഹി റീമേക്ക് ചെയ്തപ്പോൾ ഹിന്ദിയിലും തെലുങ്കിലും സുരേഷ്ഗോപിയും ഉർവശിയും ഉണ്ടായിരുന്നു

Rahul Kochu