പ്രിയങ്ക ചോപ്രയുടെ നായകനാകുന്നതിൽ നിന്നും മോഹൻലാൽ പിന്മാറിയത് എന്തിന് ? സത്യാവസ്ഥ

നടനവിസ്മയം മോഹൻലാലിനെ ഇഷ്ട്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല, കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമ ലാലേട്ടന്റെ കായൽ ഭദ്രമാണ്, അഭിനയിക്കുന്ന ഓരോ സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം പിടിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും…

priyanka-chopra

നടനവിസ്മയം മോഹൻലാലിനെ ഇഷ്ട്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല, കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമ ലാലേട്ടന്റെ കായൽ ഭദ്രമാണ്, അഭിനയിക്കുന്ന ഓരോ സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം പിടിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ മൂന്നോളം സിനിമകളിലായിരുന്നു താരം അഭിനയിച്ചിട്ടുള്ളത്. എങ്കിലും ഹിന്ദിയില്‍ അഭിനയിക്കാന്‍ നിരന്തരം അവസരങ്ങള്‍ വരാറുണ്ടായിരുന്നു. ഇപ്പോൾ പുറത്തു വരുന്ന വാർത്ത പ്രിയങ്ക ചോപ്രയുടെ നായകനാകുവാനുള്ള അവസരം മോഹൻലാൽ നിരസിച്ചു എന്ന വാർത്ത ആണ്.

mohanlal

പ്രിയങ്ക ചോപ്രയെ നായികയാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത സാത്ത് ഖൂന്‍ മാഫ് എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്ത് വരുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അന്നു കപൂര്‍, വിവാന്‍ ഷാ, ജോണ്‍ അബ്രഹാം, ഇര്‍ഫാന്‍ ഖാന്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവര്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി മോഹന്‍ലാലിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ഏറ്റെടുത്ത ധാരാളം പ്രൊജക്ടുകള്‍ ചെയ്ത് തീര്‍ക്കാനുള്ളതിനാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രം നിരസിച്ചു എന്നയിരുന്നു സൂചനകള്‍.

priyanka chopra

എന്നാല്‍ അത്തരം കിംവദന്തികളെ തള്ളി കൊണ്ട് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചിരുന്നു. അവസാന നിമിഷം തന്നെ എന്ത് കൊണ്ടാണ് സാത്ത് ഖൂന്‍ മാഫ് ടീം മാറ്റിയതെന്ന കാര്യം അറിയില്ല. അതേ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അവര്‍ അറിയിച്ചിട്ടുമില്ലായിരുന്നു. മോഹന്‍ലാലിന് വേണ്ടി കരുതിയിരുന്ന വേഷത്തില്‍ പിന്നീട് അന്നു കപൂറായിരുന്നു അഭിനയിച്ചത്. 2002 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്ബനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വിവേക് ഒബ്‌റോയി ആയിരുന്നു ഇതിലെ നായകന്‍. നായകനായി വിവേക് അരങ്ങേറ്റം നടത്തിയതും ഈ സിനിമയിലായിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ തന്നെ ആഗ് എന്ന ചിത്രത്തിലൂടെ 2007 ല്‍ വീണ്ടും ബോളിവുഡിലേക്ക് എത്തി.