ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി, പുതിയ റെക്കോർഡുമായി മോഹൻലാൽ!

പ്രതിഫല തുകയുടെ കാര്യത്തിൽ പുതിയ റെക്കോർഡുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ. ഒരു മിനിട്ടിനു പ്രതിഫലം ഒരു കോടി രൂപ നൽകിയാണ് തെലുങ് നിർമ്മാതാക്കൾ മോഹൻലാലിന്റെ കാൾ ഷീറ്റ് നേടിയെതെന്നാണ് ഇപ്പോൾ സിനിമ…

പ്രതിഫല തുകയുടെ കാര്യത്തിൽ പുതിയ റെക്കോർഡുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ. ഒരു മിനിട്ടിനു പ്രതിഫലം ഒരു കോടി രൂപ നൽകിയാണ് തെലുങ് നിർമ്മാതാക്കൾ മോഹൻലാലിന്റെ കാൾ ഷീറ്റ് നേടിയെതെന്നാണ് ഇപ്പോൾ സിനിമ ലോകത്ത് നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ മോഹനൻലാൽ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ റെക്കോർഡാകും ഇടുക.ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഇത് വരെ ഉള്ളതിൽ ഏറ്റവും വലിയ പ്രതിഫല തുടകയാകും ഇത്. കാരണം ചിത്രത്തിൽ വെറും 20 മിനിറ്റ് മാത്രമാണ് മോഹലാലിന്റെ റോൾ. അതിനു ഒരു മിനിട്ടിനു ഒരു കോടി കണക്കാക്കിയാണ് നിർമ്മാതാക്കൾ പ്രതിഫലത്തുക നിശ്ചയിച്ചിരിക്കുന്നത്.

കെ ജി എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീൽ പ്രഭാസിന്റെ നായകനാക്കി ഒരുക്കുന്ന സലാര്‍ എന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ ആണ് മോഹൻലാലിന് ഈ വമ്പൻ തുക വാഗ്ദാനം നൽകിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. റിപ്പോർട്ടുകൾ പറയുന്നത് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിച്ചിരിക്കുന്നത് എന്നാണ്. അതിനായി ചിത്രത്തിൽ 20 മിനിറ്റ് ദൈർഖ്യമുള്ള രംഗങ്ങൾ മാത്രം ആണ് മോഹൻലാലിനുള്ളത്.  ഇതിന്റെ ചിത്രീകരണത്തിലേക്കാകും മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഈ രംഗങ്ങളിൽ അഭിനയിക്കുന്നതിനാണ് നിർമ്മാതാക്കൾ മോഹൻലാലിന് 20 കോടിരൂപ പ്രതിഫലം നൽകാൻ ഒരുങ്ങുന്നത്. 20 കോടി രൂപയുടെ പ്രതിഫലം തെലുങ്ക് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതോടെ രാജ്യത്ത് മോഹന്‍ലാലിന്റെ താരമൂല്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കരസ്ഥമാക്കുന്ന താരം മോഹൻലാൽ ആയിരിക്കും.