Film News

അവനു പോലും അതിനെ പറ്റി ഒരു ചിന്തയില്ല !! പിന്നെന്തിനാണ് ഞാൻ അതോർത്ത് ടെൻഷൻ അടിക്കുന്നത് – മോഹൻലാൽ

മകന്‍ എന്ന നിലയില്‍ പ്രണവിന്റെ ഭാവിയെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. മകന്‍ പ്രണവിന്റെ ഭാവിയെക്കുറിച്ച്‌ ആകാംക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണ് പ്രണവ് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. അയാളുടെ ഭാവിയെക്കുറിച്ച്‌ അയാള്‍ക്ക് തന്നെ ആകാംക്ഷയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. പ്രണവിന്റെ ഇഷ്ടങ്ങള്‍ പുസ്തകങ്ങളും പര്‍വതാരോഹണവുമാണെന്നും മോഹന്‍ലാല്‍ തുറന്നു പറയുന്നു.

‘പ്രണവിന്‍റെ ഭാവിയെക്കുറിച്ച്‌ അയാള്‍ക്ക് തന്നെ ആകാംക്ഷയില്ല. പിന്നെയാണോ എനിക്ക്. അപ്പുവിന്‍റെ ലോകം പുസ്തകവും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്നയാളാണ്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

mohanlal familyപ്രണവിന്റെ അരങ്ങേറ്റ ചിത്രം വലിയ ആഘോഷപൂര്‍വ്വം മലയാള സിനിമയില്‍ കൊണ്ടാടിയവയാണ്. ആദിയിലൂടെ തുടക്കം കുറിച്ച പ്രണവ് മോഹന്‍ലാല്‍ തന്റെ മൂന്നാമത്തെ സിനിമയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന ചിത്രത്തില്‍ പ്രണവ് ആണ് ലീഡ് റോള്‍ ചെയ്യുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ആയിരുന്നു പ്രണവിന്റെ രണ്ടാമത്തെ ചിത്രം. പക്ഷെ സിനിമയ്ക്ക് വേണ്ടത്ര വിജയം നേടാന്‍ കഴിഞ്ഞില്ല. പ്രണവിന്റെ പുതിയ ചിത്രമായ ‘ഹൃദയം’ എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ പൂര്‍ത്തിയായി.

Trending

To Top
Don`t copy text!