ചിരിച്ച് കൊണ്ട് ഞാൻ ചുറ്റും നോക്കിയപ്പോൾ പ്രിയനോ മറ്റുള്ളവർക്കോ യാതൊരു ഭാവമാറ്റവും ഇല്ല; മോഹൻലാൽ പറയുന്നത്

ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ജോഡികളായി എത്തിയ സിനിമ ആയിരുന്നു വരനെ ആവിശ്യമുണ്ട്, ചിത്രത്തിൽ ദുൽഖരും കല്യാണിയും ഇവർക്ക് പുറമെ അഭിനയിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്‌തത്‌ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍…

mohanlal

ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ജോഡികളായി എത്തിയ സിനിമ ആയിരുന്നു വരനെ ആവിശ്യമുണ്ട്, ചിത്രത്തിൽ ദുൽഖരും കല്യാണിയും ഇവർക്ക് പുറമെ അഭിനയിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്‌തത്‌ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു. വൻ വിജയം ആയിരുന്നു ചിത്രത്തിന്. ഇപ്പോൾ മോഹൻലാൽ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നത്.  ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന് വരനെ ആവശ്യമുണ്ട് സിനിമ കണ്ടെന്നും തനിക്ക് ഇഷ്ടമായെന്നും, ആസ്വദിച്ചുമെന്നും നടന്‍ തുറന്ന് പറഞ്ഞു. മോഹന്‍ലാല്‍ സിനിമ കണ്ടത് സംവിധായകനും അടുത്ത സുഹൃത്തുമായ പ്രിയദര്‍ശനൊപ്പമായിരുന്നു.

മോഹൻലാൽ പറയുന്നത് ഇങ്ങനെ ഞാനും പ്രിയനും കൂടി വരനെ ആവിശ്യമുണ്ട് ചിത്രം കാണുക ആയിരുന്നു, ചിത്രം എനിക്ക് ഏറെ ഇഷ്ട്ടപെട്ടു, അത് കണ്ട ശേഷം ഞാൻ അതിൽ അഭിനയിച്ച എല്ലാവരെയും വിളിച്ച് ആശംസ അറിയിച്ചു. മനസില്‍ സന്തോഷം നിറച്ച ഒരുപാട് നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാന്‍ ചിരിച്ചു. ചിരിച്ചു കൊണ്ട് ചുറ്റുംനോക്കിയപ്പോള്‍ അടുത്തിരിക്കുന്ന പ്രിയദര്‍ശനോ മറ്റുളളവര്‍ക്കോ യാതൊരു ഭാവമാറ്റവുമില്ല.

ചിലപ്പോൾ അങ്ങനെ ആണ്, ചിലത് നമ്മളെ ഒരുപാട് ചിരിപ്പിക്കും എന്നാൽ അത് മറ്റുള്ളവർക്ക് അങ്ങനെ ആകണം എന്നില്ല. അതേസമയം വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ കിട്ടിയാല്‍ താന്‍ അത് ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി, എന്നാൽ അതിലെ പല കാര്യങ്ങളും എനിക്ക് കമ്മ്യൂണിക്കേറ് ചെയ്യാൻ പറ്റുന്നതല്ല എന്ന് പ്രിയൻ പറയുന്നു, ചിലപ്പോൾ അത് ജനറേഷൻ ഗ്യാപ് ഉള്ളത് കൊണ്ടാകും എന്നും താരം പറയുന്നു.