യോഗാദിന ചിത്രവുമായി മോഹന്‍ലാല്‍; കിടിലന്‍ കമന്റുകളുമായി ആരാധകര്‍

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹന്‍ലാല്‍. അതിനാല്‍ തന്നെ താരത്തിന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണിപ്പോള്‍ ശ്രദ്ധനേടുന്നത്. യോഗ ചെയ്യുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആശംസകള്‍ക്കൊപ്പം തന്നെ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തെ ട്രോളിയും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നിട്ടുണ്ട്. റിസള്‍ട്ട് വരുന്നതറിഞ്ഞ് നമുക്കായി പ്രാര്‍ത്ഥിക്കുന്ന ഏട്ടന്‍ എന്നതാണ് ഇതില്‍ ഒരു കമന്റ്. പ്ലസ്ടു റിസള്‍ട്ട് വരുന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ കമന്റ്. എന്നാല്‍ നിരവധി പേര്‍  അദ്ദേഹത്തിന് ആശംസകളും നേര്‍ന്നിട്ടുണ്ട്.

യോഗ ദിനത്തോട് അനുബന്ധിച്ച് നിരവധി പേര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തുവന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമായ 12ത്ത് മാനാണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസായ ചിത്രം.പൃഥ്വിരാജ് ഷാജി-കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കടുവയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം.

Aswathy