തല്ലുമാല റിയലായി!!! തിയറ്ററിന് പുറത്ത് മോഹന്‍ലാല്‍ ആരാധകരും ടൊവിനോ ആരാധകരും തമ്മില്‍ പൂരത്തല്ല്

ടൊവിനോ തോമസിന്റെ തല്ലുമാലയ്ക്ക് മികച്ച സ്വീകരണമാണ് തിയ്യറ്ററുകളില്‍ ലഭിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ച പ്രതികരണമാണ് നേടുന്നത്. അതിനിടെ തല്ലുമാല ശരിയ്ക്കും തല്ലായി മാറിയിരിക്കുകയാണ്.

കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. തല്ലുമാല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് സമീപം മോഹന്‍ലാല്‍ ആരാധകരും ടൊവിനോ തോമസ് ആരാധകരുമാണ് ഏറ്റുമുട്ടിയത്. ഇരുകൂട്ടരും സംഘം ചേര്‍ന്ന് പരസ്പരം മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. സംഭവത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല.

ടൊവിനോ തോമസ്, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. മണവാളന്‍ വസീം എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബീപാത്തുവാവുന്നത് കല്യാണി പ്രിയദര്‍ശനാണ്.

സിനിമയുടെ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് തല്ലുമാല നിര്‍മ്മിക്കുന്നത്.

Previous articleനീയെപ്പോഴും എന്റേതാണ്…എന്നെ തനിച്ചാക്കരുത്!!! ഈ വേദന സഹിക്കാനാവില്ല- അഭയ ഹിരണ്‍മയി
Next article‘തല്ലുമാല’ വ്യാജന്മാര്‍ ഇന്റര്‍നെറ്റില്‍!!!