ലാലണ്ണാ കൊട്ടണ്ണാ..! വൈറല്‍ വീഡിയോയ്ക്ക് പുറകില്‍ ആരാണെന്നോ..?

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത് മോഹന്‍ലാലിന്റേയും സഹ താരങ്ങളുടേയും ഡാന്‍സ് വീഡിയോ ആണ്. മഞ്ജുപിള്ള, ബീന ആന്റണി, ശ്വേതമേനോന്‍, സ്വാസിക, തെസ്‌നിഖാന്‍ തുടങ്ങിയ നടിമാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ലാലേട്ടന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു.…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത് മോഹന്‍ലാലിന്റേയും സഹ താരങ്ങളുടേയും ഡാന്‍സ് വീഡിയോ ആണ്. മഞ്ജുപിള്ള, ബീന ആന്റണി, ശ്വേതമേനോന്‍, സ്വാസിക, തെസ്‌നിഖാന്‍ തുടങ്ങിയ നടിമാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ലാലേട്ടന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു. ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്ന ഈ വീഡിയോ എടുത്തത് ആരാണെന്ന് അറിയണ്ടേ..? നടിയും മോഡലുമായ പാര്‍വ്വതി കൃഷ്ണയാണ്. ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് പാര്‍വ്വതി താരങ്ങളുടെ ഈ വീഡിയോ എടുത്തതിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്.

വീഡിയോ കണ്ട് ലാലേട്ടന്‍ കൊള്ളാം എന്ന് പറഞ്ഞെന്നും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയെന്നും പാര്‍വ്വതി കുറിച്ചിരിക്കുന്നു. ഈ കുട്ടി എടുത്ത വീഡിയോ കൊള്ളാം എന്നാണത്രെ പാര്‍വ്വതിയുടെ വീഡിയോ കണ്ടിട്ട്് മോഹന്‍ലാല്‍ പറഞ്ഞത്. ഈ വീഡിയോ തനിക്ക് സ്‌പെഷ്യല്‍ ആണെന്നും എന്തുകൊണ്ടാണ് അതെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്നും പാര്‍വ്വതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍

കുറിച്ചിരിക്കുന്നു. ഞാന്‍ വീഡിയോ എടുത്ത് തന്റെ ഫോണില്‍ തന്നെ എഡിറ്റ് ചെയ്ത വീഡിയോ ആണിത്. എനിക്ക് വലിയ അംഗീകാരമാണ് ഈ വീഡിയോകണ്ട എല്ലാവരില്‍ നിന്നും ലഭിച്ചത്. ലാലേട്ടന്റെ ആദ്യത്തെ റീല്‍ ഇതാണെന്നും.. ഇത് താന്‍ എടുത്തത് ആണെന്നും ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു എന്നും പാര്‍വ്വതി കുറിയ്ക്കുന്നു..

ശ്വേതമേനോന്‍ അടക്കമുള്ളവര്‍ പാര്‍വ്വതിയുടെ പോസ്റ്റിന് അടിയില്‍ ഗുഡ് ജോബ് എന്ന് കമന്റ് ചെയ്തിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പുതിയ സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി നടക്കുന്ന പ്രാക്ടീസ് സെഷനില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആയിരുന്നു ഇത്.