ആന്റണിക്കൊപ്പം രാജ്ഭവന്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍: ആദരവ് അര്‍പ്പിച്ച് ഗവര്‍ണര്‍ ശ്രീധരന്‍പിള്ള

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ രാജ്ഭവനില്‍ എത്തി സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിനും സജി സോമനും ഒപ്പമാണ് മോഹന്‍ലാല്‍ ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചത്. ഏവരെയും ഹൃദ്യമായി സ്വീകരിച്ച ഗവര്‍ണര്‍ അതിഥികള്‍ക്ക്…

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ രാജ്ഭവനില്‍ എത്തി സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിനും സജി സോമനും ഒപ്പമാണ് മോഹന്‍ലാല്‍ ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചത്. ഏവരെയും ഹൃദ്യമായി സ്വീകരിച്ച ഗവര്‍ണര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.

ഗവര്‍ണര്‍ ശ്രീധരന്‍പിള്ള തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ‘ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹന്‍ലാല്‍ രാജ്ഭവനില്‍ അതിഥിയായി എത്തി. ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.’

അതേമസയം, മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ 12-ത് മാന്‍ റിലീസിന് ഒരുങ്ങുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കെ ആര്‍ കൃഷ്ണകുമാര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന് പുറമെ, രാഹുല്‍ മാധവ്, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ 20 ന് റിലീസ് ചെയ്യും. എഡിറ്റിങ്ങ് വി.എസ് വിനായക്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അനില്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീത നിര്‍വ്വഹിക്കുന്നത്. ബ്രോ ഡാഡി യിലെ പോലെ 12 ത്ത് മാനിലും താടി വെച്ച ലുക്കില്‍ തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഏറെ നിഗൂഢതകള്‍ നിറഞ്ഞാതായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് പുറത്തുവിട്ട ട്രെയ്ലര്‍. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിത്.